രോഹിത് പടിയിറങ്ങുമ്പോൾ ടെസ്റ്റിൽ ഇന്ത്യയെ ആര് നയിക്കും? സാധ്യത ഈ യുവതാരത്തിനോ? | Indian Cricket Team New Test Captain Who Will Replace Rohit Sharma Report Says This Young Player To Be Lead In Red Ball Format Malayalam news - Malayalam Tv9

India Test Team Captain : രോഹിത് പടിയിറങ്ങുമ്പോൾ ടെസ്റ്റിൽ ഇന്ത്യയെ ആര് നയിക്കും? സാധ്യത ഈ യുവതാരത്തിനോ?

Updated On: 

11 May 2025 | 04:44 PM

India's Next Test Captain : അപ്രതീക്ഷിതമായി രോഹിത് ശർമ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ നായകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഈ പട്ടികയിലുള്ള സാധ്യത താരങ്ങൾ ആരെല്ലമാണെന്ന് പരിശോധിക്കാം.

1 / 5
രോഹിത് ശർമ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞതോടെ പുതിയ നായകനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐ. ഇന്ത്യൻ ക്രിക്കറ്റിലെ തലമുറ കൈമാറ്റത്തിനുള്ള സൂചനയാണ് പല കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വിപ്ലവകരമായ മാറ്റത്തിനും സാധ്യതയില്ലെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ അടുത്ത നായകാനാകാനുള്ള താരങ്ങളുടെ പട്ടിക പരിശോധിക്കാം (Image Courtesy : PTI)

2 / 5
സാധ്യത പട്ടികയിലെ ആദ്യ പേര് ഇന്ത്യൻ പേസർ ജസ്പ്രിത് ബുമ്രയാണ്. ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ഇപ്പോഴത്തെ വൈസ് ക്യാപ്റ്റനും കൂടിയായ ബുമ്രയക്ക് നായകൻ സ്ഥാനം നൽകി നിലവിൽ ഈ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ലഭിക്കും. എന്നാൽ പരിക്ക് വില്ലനായി മാറുന്ന മറ്റൊരു പ്രതിസന്ധി അവിടെ ഉടലെടുക്കാൻ സാധ്യതയേറെയാണ്. (Image Courtesy : PTI)

3 / 5
തലമുറ കൈമാറ്റമാണ് ബിസിസിഐ ലക്ഷ്യമിടുന്നെങ്കിൽ ശുഭ്മൻ ഗിൽ എന്ന പേരിലേക്കാകും ബിസിസിഐ പോകാൻ സാധ്യത. നിലവിൽ പുരോഗമിക്കുന്ന ഐപിഎല്ലിൽ മികച്ച ക്യാപ്റ്റൻസി പുറത്തെടുത്ത യുവതാരത്തെ ഇന്ത്യൻ ടീമിൻ്റെ നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിച്ചേക്കും. രോഹിത് ടെസ്റ്റ് കരിയർ അവസാനിപ്പിക്കുമ്പോൾ ഗില്ലിന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥിരസാന്നിധ്യം ഉറപ്പിക്കാനാകും. (Image Courtesy : PTI)

4 / 5
പരിചയ സമ്പന്നത വെച്ച് ടെസ്റ്റ് ടീമിനെ നയിക്കാൻ കെ എൽ രാഹുലിനുള്ള സാധ്യതയും തള്ളികളയാനാകില്ല. ടെസ്റ്റിൽ ഇന്ത്യ നയിച്ച് പരിചയമുണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ്. (Image Courtesy : PTI)

5 / 5
പിന്നീട് പട്ടികയിൽ ഏറ്റവും സാധ്യതയുള്ള മറ്റൊരു താരമാണ് ശ്രെയസ് അയ്യർ. തൻ്റെ ക്യാപ്റ്റൻസി മികവ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം നേടി നൽകികൊണ്ട് ശ്രെയസ് അയ്യർ അറിയിച്ചതാണ്. നിലവിൽ പുരോഗമിക്കുന്ന സീസണിലും പഞ്ചാബിനെ മികച്ച രീതിയിൽ നയിക്കാൻ അയ്യർക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. എന്നാൽ അയ്യർക്ക് ടെസ്റ്റിൽ പറയത്തക്ക ഒരു കരിയർ ഇതുവരെ പടുത്തുയർത്താൻ സാധിച്ചിട്ടില്ല. (Image Courtesy : PTI)

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്