Indian Cricketers: സ്വന്തമായി വിമാനമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍
Cricketers who own Private Jet: ഐപിഎല്ലിന്റെ വരവോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സമ്പത്ത് വര്‍ധിക്കാന്‍ തുടങ്ങിയത്. ഐപിഎല്ലിലൂടെ പണം കൊയ്യാന്‍ ഒരുവിധം എല്ലാ താരങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്.

ആഡംബരത്തിന്റെ കാര്യത്തില്‍ ആര് ആരെ മറികടക്കും എന്ന കാര്യമാണ് പൊതുവേ നമ്മുടെ രാജ്യത്ത് നടക്കുന്നത്. ഇതില്‍ ആഡംബരത്തില്‍ ഒട്ടും പിന്നിലല്ല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും. അവരില്‍ പലര്‍ക്കും കാറുകള്‍ മാത്രമല്ല സ്വന്തമായുള്ളത്, വിമാനവുമുണ്ട്. ആര്‍ക്കെല്ലാമാണ് സ്വന്തമായി വിമാനമുള്ളതെന്ന് നോക്കാം. PTI Image

വിരാട് കോലി- ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും സമ്പന്നനാണ് വിരാട് കോലി. അദ്ദേഹത്തിന് സ്വന്തമായി വിമാനവും ഉണ്ട്. PTI Image

ഹാര്‍ദിക് പാണ്ഡ്യ- ഹാര്‍ദിക് പാണ്ഡ്യയാണ് സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള മറ്റൊരു താരം. PTI Image

എംഎസ് ധോണി- ധോണിക്ക് ബൈക്കുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അതോടൊപ്പം ധോണിക്ക് സ്വന്തമായി ഒരു വിമാനവുമുണ്ട്. PTI Image

കപില്‍ ദേവ്- ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമായിരുന്ന കപില്‍ ദേവിനും സ്വന്തമായി വിമാനമുണ്ട്. PTI Image

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- കഴിഞ്ഞ തലമുറയില്‍ സ്വകാര്യ വിമാനം സ്വന്തമാക്കിയ ആദ്യ താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. PTI Image