Amritha Rajan: യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഗാനം, പാട്ടിന്റെ ഓർമ്മകൾ പങ്കുവെച്ച് അമൃതാ രാജൻ
Indie Artist Amritha Rajan's song Kadalinnazham: അതിശൈത്യത്തിലുള്ള ചിത്രീകരണം അന്ന് വെല്ലുവിളിയായിരുന്നെങ്കിലും വളരെ ആസ്വദിച്ചാണ് ടീം പ്രവർത്തിച്ചതെന്ന് ഗായിക പറയുന്നു. ആധുനിക ആർട്ട് പോലെ തന്നെ പ്രേക്ഷകർക്ക് അവരവരുടെ കാഴ്ചപ്പാടിലൂടെ പാട്ടിന്റെ പൊരുൾ കണ്ടെത്താനുള്ള അവസരം കൂടി ഈ വീഡിയോ നൽകുന്നുണ്ട്.

ഇൻഡ്യൻ െഎഡൽ താരം അമൃത രാജൻ മലയാളികൾക്ക് സുപരിചിതയാണ്. അമൃതയെ എആർ റഹ്മാൻ ഫോളോ ചെയ്തത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ അമൃതയും ആൽബം 'കടലിന്നാഴത്തെപ്പറ്റിയുള്ള വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 2019-ലെ 'റൈസിംഗ് സ്റ്റാർ' റിയാലിറ്റി ഷോയിലൂടെ സംഗീത പ്രേമികളുടെ പ്രിയങ്കരിയായി മാറിയ അമൃതയുടെ കടലിന്നാഴം എന്ന ആൽബം ആ സമയത്തു തന്നെയാണ് പുറത്തിറങ്ങിയത്. മനോഹരമായ ഈ മെലഡിക്ക് ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത് കാശ്മീരിലെ മഞ്ഞുപുതച്ച ഗുൽമാർഗിലാണ്.

ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള ഈ മ്യൂസിക് വീഡിയോ ഒരു പെൺകുട്ടിയുടെ സോളോ ട്രിപ്പിന്റെ കഥയാണ് പറയുന്നത്. സുഹൃത്തിനൊപ്പം നടത്താനിരുന്ന കാശ്മീർ യാത്ര അവസാന നിമിഷം മുടങ്ങുന്നതും, തുടർന്ന് ആത്മവിശ്വാസത്തോടെ ഒറ്റയ്ക്ക് യാത്ര തിരിക്കുന്നതുമാണ് പ്രമേയം.

സ്വന്തം ജീവിതാനുഭവങ്ങളും ഈ പാട്ടിന്റെ കഥയെ സ്വാധീനിച്ചിട്ടുണ്ടെന്ന് അമൃത പറയുന്നു. കോളേജ് കാലഘട്ടത്തിൽ ഈണം നൽകി എഴുതിയ വരികളാണ് ഇപ്പോൾ ഗാനമായി പുറത്തിറങ്ങിയിരിക്കുന്നത്. തന്റെ ആദ്യ കാശ്മീർ യാത്ര കൂടിയായിരുന്നു ഇതെന്ന് അമൃത ഓർക്കുന്നു.

അതിശൈത്യത്തിലുള്ള ചിത്രീകരണം അന്ന് വെല്ലുവിളിയായിരുന്നെങ്കിലും വളരെ ആസ്വദിച്ചാണ് ടീം പ്രവർത്തിച്ചതെന്ന് ഗായിക പറയുന്നു.