iPhone 17 Air : ഐഫോൺ 17 എയറിൻ്റെ വില പ്രോ മോഡലുകളെക്കാൾ കുറവായിരിക്കുമെന്ന് വിവരം; ഫോൾഡബിൾ ഐഫോൺ 2026ൽ
iPhone 17 Air to Be Less Costly : ഐഫോൺ എയർ മോഡൽ ഫോണിൻ്റെ വില പ്രോ മോഡലുകളെക്കാൾ കുറവായിരിക്കുമെന്ന് സൂചന. ഐഫോൺ ഫോൾഡബിൾ 2026ൽ പുറത്തിറങ്ങുമെന്നും സൂചനയുണ്ട്.

ഐഫോൺ 17 എയർ ഫോണിൻ്റെ വില പ്രോ മോഡലുകളെക്കാൾ കുറവായിരിക്കുമെന്ന് റിപ്പോർട്ട്. 2025ലാണ് ഐഫോൺ എയർ പുറത്തിറങ്ങുക. വിലകുറഞ്ഞ ഐഫോൺ എന്ന ലേബലിലാണ് എയർ മോഡൽ പുറത്തിറങ്ങുക. ഈ മോഡലിലാണ് ഇപ്പോൾ പുതിയ അപ്ഡേറ്റ് എത്തിയത്. (Image Credits - Getty Images)

വിലകുറഞ്ഞ ഐഫോൺ എന്നതിനൊപ്പം ഐഫോൺ 17 എയർ മോഡലിൽ ഫീച്ചറുകളും കുറവായിരിക്കും. ഈ മോഡലിൻ്റെ വില ഐഫോൺ 17 സീരീസിലെ പ്രോ മോഡലുകളെക്കാൾ കുറവായിരിക്കുമെന്നാണ് വിവരം. ഐഫോണിലെ പല ഫീച്ചറുകളും ഈ മോഡലിൽ ഉണ്ടാവില്ലെന്നും സൂചനയുണ്ട്. (Image Credits - Getty Images)

ഐഫോൺ ഫോൾഡബിൾ ഫോണിൻ്റെ നിർമ്മാണത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ഫോൾഡബിൾ ഫോൺ 2026ൽ പുറത്തുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ആപ്പിളിൻ്റെ ഭാഗത്തുനിന്ന് ഔദ്യോഗിക റിപ്പോർട്ടുകളുണ്ടായിട്ടില്ല. (Image Credits - Getty Images)

ആപ്പിളിൻ്റെ മാർക്കറ്റ് സമീപകാലത്ത് ഇടിഞ്ഞതിനെ തുടർന്നാണ് വിലകുറഞ്ഞ മോഡലുകൾ പരീക്ഷിക്കാൻ കമ്പനി തീരുമാനിച്ചത്. 2022ൽ ഐഫോൺ 14 പ്ലസ് പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഒരു പുതിയ മോഡൽ പുറത്തിറങ്ങും. കനം കുറഞ്ഞ ഫോണാവും ഐഫോൺ 17 എയർ. (Image Credits - Getty Images)

ലളിതവത്കരിച്ച ക്യാമറയാവും ഐഫോൺ എയറിൽ ഉണ്ടാവുക. ഐഫോണിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ക്യാമറ. അതിൽ തന്നെ ഡൗൺഗ്രേഡ് ചെയ്യാനാണ് ആപ്പിളിൻ്റെ തീരുമാനം. ഇത് ആപ്പിളിന് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. (Image Credits - Getty Images)