രാജ്യം അവിടെ നിൽക്കട്ടെ, ഐപിഎലാണ് പ്രധാനം; വിൻഡീസ് താരങ്ങൾക്ക് സീസൺ അവസാനം വരെ കളിക്കാൻ അനുമതി | IPL 2025 CWI Grants Permission To Their Players To Play Till The End Of The Season Malayalam news - Malayalam Tv9

IPL 2025: രാജ്യം അവിടെ നിൽക്കട്ടെ, ഐപിഎലാണ് പ്രധാനം; വിൻഡീസ് താരങ്ങൾക്ക് സീസൺ അവസാനം വരെ കളിക്കാൻ അനുമതി

Published: 

16 May 2025 16:21 PM

West Indies Players In IPL: വെസ്റ്റ് ഇൻഡീസ് താരങ്ങൾ ഐപിഎൽ സീസൺ അവസാനം വരെ കളിക്കും. ഇതിന് ക്രിക്കറ്റ് ബോർഡ് അനുവാദം നൽകി.

1 / 5വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് ഐപിഎൽ സീസൺ അവസാനം വരെ കളിക്കാൻ അനുമതി. ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമുകളിൽ ചില താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവർക്ക് സീസൺ അവസാനം വരെ കളിക്കാം. (Image Credits - PTI)

വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് ഐപിഎൽ സീസൺ അവസാനം വരെ കളിക്കാൻ അനുമതി. ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമുകളിൽ ചില താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവർക്ക് സീസൺ അവസാനം വരെ കളിക്കാം. (Image Credits - PTI)

2 / 5

അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ഏകദിന പരമ്പരകൾ മെയ് 21 മുതൽ ജൂൺ മൂന്ന് വരെയാണ് നടക്കുക. ഈ ടീമുകളിൽ ഷെർഫെയിൻ റതർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, ഷമാർ ജോസഫ് എന്നീ താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ലഖ്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ടീമുകളിലാണ് ഇവർ.

3 / 5

ഇതിൽ ഷമാർ ജോസഫൊഴികെ മറ്റ് രണ്ട് പേരും തങ്ങളുടെ ടീമുകൾക്കായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഇവർക്കെല്ലാം സീസൺ അവസാനം വരെ കളിക്കാമെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഈ ടീമുകൾക്ക് ഉറച്ച പ്ലേഓഫ് സാധ്യതകളുമുണ്ട്. ജൂൺ മൂന്നിനാണ് ഐപിഎൽ ഫൈനൽ.

4 / 5

അയർലൻഡിനെതിരെ റതർഫോർഡിന് പകരം ജോൺ കാംപ്ബെൽ കളിക്കും. ജെഡിയാ ബ്ലേഡ്സ് റൊമാരിയോ ഷെപ്പേർഡിൻ്റെ പകരക്കാരനാവും. രാജസ്ഥാൻ റോയൽസ് താരമായ ഷിംറോൺ ഹെട്മെയർ ഇംഗ്ലണ്ടിനെതിരെ കളിക്കും. രാജസ്ഥാൻ പ്ലേഓഫിൽ നിന്ന് പുറത്തായ ടീമാണ്.

5 / 5

അയർലൻഡിനെതിരെ മെയ് 21, 21, 25 തീയതികളിലും ഇംഗ്ലണ്ടിനെതിരെ മെയ് 29, ജൂൺ 1, ജൂൺ 3 എന്നീ തീയതികളിലുമാണ് വെസ്റ്റ് ഇൻഡീസ് ടീം ഏകദിന മത്സരങ്ങൾ കളിക്കുക. ജൂൺ ആറ് മുതൽ ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര ആരംഭിക്കും. ഈ സമയത്ത് ഐപിഎൽ അവസാനിച്ചിരിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും