പണി മേടിച്ച് കൂട്ടുന്ന ദിഗ്വേശ് രതി, കയ്യില്‍ കിട്ടിയ 30 ലക്ഷം ഫൈനടച്ച് തീര്‍ക്കുമോ? | IPL 2025, Digvesh Rathi continues notebook celebration even after punishment, risks getting banned Malayalam news - Malayalam Tv9

IPL 2025: പണി മേടിച്ച് കൂട്ടുന്ന ദിഗ്വേശ് രതി, കയ്യില്‍ കിട്ടിയ 30 ലക്ഷം ഫൈനടച്ച് തീര്‍ക്കുമോ?

Published: 

09 Apr 2025 14:09 PM

Digvesh Rathi: ബിസിസിഐയുടെ ശിക്ഷാനടപടികളൊന്നും തന്നെ ഭയപ്പെടുത്തുന്നില്ലെന്ന് വീണ്ടും സമാനമായ ആഘോഷപ്രകടനങ്ങളിലൂടെ ദിഗ്വേശ് തെളിയിക്കുകയാണ്. മികച്ച സ്പിന്നറെങ്കിലും കളിക്കളത്തിലെ 'താന്തോന്നി' പരിവേഷമാണ് താരത്തിന് ലഭിക്കുന്നത്

1 / 5എത്ര കിട്ടിയാലും പഠിക്കാത്ത ചിലര്‍ എല്ലാ കൂട്ടത്തിലും കാണും. അത്തരത്തിലൊരു ആളാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ദിഗ്വേശ് രതി. വിക്കറ്റ് വീഴ്ത്തിയതിന് ശേഷം നടത്തുന്ന 'നോട്ട്ബുക്ക്' ആഘോഷത്തിലൂടെയാണ് ദിഗ്വേശ് കുപ്രസിദ്ധി നേടിയത്. ബിസിസിഐയുടെ ശിക്ഷാനടപടികളൊന്നും തന്നെ ഭയപ്പെടുത്തുന്നില്ലെന്ന് വീണ്ടും സമാനമായ ആഘോഷപ്രകടനങ്ങളിലൂടെ ദിഗ്വേശ് തെളിയിക്കുകയാണ്. മികച്ച സ്പിന്നറെങ്കിലും കളിക്കളത്തിലെ 'താന്തോന്നി' പരിവേഷമാണ് താരത്തിന് ലഭിക്കുന്നത് (Image Credits: PTI)

എത്ര കിട്ടിയാലും പഠിക്കാത്ത ചിലര്‍ എല്ലാ കൂട്ടത്തിലും കാണും. അത്തരത്തിലൊരു ആളാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ദിഗ്വേശ് രതി. വിക്കറ്റ് വീഴ്ത്തിയതിന് ശേഷം നടത്തുന്ന 'നോട്ട്ബുക്ക്' ആഘോഷത്തിലൂടെയാണ് ദിഗ്വേശ് കുപ്രസിദ്ധി നേടിയത്. ബിസിസിഐയുടെ ശിക്ഷാനടപടികളൊന്നും തന്നെ ഭയപ്പെടുത്തുന്നില്ലെന്ന് വീണ്ടും സമാനമായ ആഘോഷപ്രകടനങ്ങളിലൂടെ ദിഗ്വേശ് തെളിയിക്കുകയാണ്. മികച്ച സ്പിന്നറെങ്കിലും കളിക്കളത്തിലെ 'താന്തോന്നി' പരിവേഷമാണ് താരത്തിന് ലഭിക്കുന്നത് (Image Credits: PTI)

2 / 5

പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റെടുത്തതിന് ശേഷമാണ് ദിഗ്വേശ് ആദ്യമായി നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തുന്നത്. നോട്ട്ബുക്കിലെഴുതുന്നതുപോലെ കൈയില്‍ കുറിച്ചിടുന്നതുപോലെ കാണിക്കുന്നതാണ് നോട്ട്ബുക്ക് സെലിബ്രേഷന്‍. പ്രിയാന്‍ഷിന്റെ അടുത്തെത്തിയാണ് താരം ഈ ആഘോഷം നടത്തിയത്. പിന്നാലെ മാച്ച്ഫീയുടെ 25 ശതമാനം പിഴ ലഭിച്ചു. ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു.

3 / 5

പിന്നീട് മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ നമന്‍ ധിറിന്റെ വിക്കറ്റെടുത്തതിന് ശേഷവും ദിഗ്വേശ് വീണ്ടും അതേ ആഘോഷം നടത്തി. ഇത്തവണയും ശിക്ഷാനടപടിക്ക് വിധേയനായി. മാച്ച്ഫീയുടെ 50 ശതമാനം പിഴയും, രണ്ട് ഡീമെറിറ്റ് പോയിന്റുകളുമാണ് ഇത്തവണ ലഭിച്ചത്.

4 / 5

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിലും ദിഗ്വേശ് വേറിട്ട ആഘോഷം നടത്തി. ഇത്തവണ കൊല്‍ക്കത്ത താരം സുനില്‍ നരെയ്‌ന്റെ വിക്കറ്റാണ് ദിഗ്വേശ് സ്വന്തമാക്കിയത്. പിന്നാലെ ഗ്രൗണ്ടില്‍ എഴുതി ഒപ്പിടുന്ന തരത്തിലുള്ള ആഘോഷമാണ് താരം നടത്തിയത്.

5 / 5

ഇതിനെതിരെ താരത്തിനെതിരെ നടപടിയുണ്ടാകുമോയെന്ന് വ്യക്തമല്ല. നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് സസ്‌പെന്‍ഷന്‍ ലഭിക്കാനും സാധ്യതയുണ്ട്. 30 ലക്ഷം രൂപയ്ക്കാണ് ദിഗ്വേശ് ലഖ്‌നൗ ടീമിലെത്തിയത്. കിട്ടിയ തുക ഫൈനടച്ച് തീര്‍ക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം.

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം