ഒരു തോൽവി പാരയായി; ഗുജറാത്തിന് ആദ്യ രണ്ട് സ്ഥാനങ്ങൾ നഷ്ടമായേക്കും | IPL 2025 Gujarat Titans May Lose Their Top Two Spot After The Defeat Against LSG Malayalam news - Malayalam Tv9

IPL 2025: ഒരു തോൽവി പാരയായി; ഗുജറാത്തിന് ആദ്യ രണ്ട് സ്ഥാനങ്ങൾ നഷ്ടമായേക്കും

Published: 

23 May 2025 08:10 AM

GT May Lose Top Two Spot: ഗുജറാത്ത് ടൈറ്റൻസിന് പ്ലേ ഓഫിലെ ആദ്യ രണ്ട് സ്ഥാനങ്ങൾ നഷ്ടമാവാൻ സാധ്യത. ഇനിയുള്ള മത്സരങ്ങളിൽ പ്ലേ ഓഫിലെ മറ്റ് മൂന്ന് ടീമുകൾക്കും ഇതിനുള്ള സാധ്യതയുണ്ട്.

1 / 5ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ പരാജയം ഗുജറാത്ത് ടൈറ്റൻസിന് കനത്ത തിരിച്ചടിയാണ് നൽകിയത്. പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും നിലവിലെ ഫോം അനുസരിച്ച് ടീം ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ ഇടം നേടേണ്ടതായിരുന്നു. എന്നാൽ, ലഖ്നൗവിനെതിരായ തോൽവി ഈ സാധ്യത കുറയ്ക്കും. (GT X)

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ പരാജയം ഗുജറാത്ത് ടൈറ്റൻസിന് കനത്ത തിരിച്ചടിയാണ് നൽകിയത്. പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും നിലവിലെ ഫോം അനുസരിച്ച് ടീം ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ ഇടം നേടേണ്ടതായിരുന്നു. എന്നാൽ, ലഖ്നൗവിനെതിരായ തോൽവി ഈ സാധ്യത കുറയ്ക്കും. (GT X)

2 / 5

പ്ലേ ഓഫിൽ ഗുജറാത്തിനും മുംബൈയ്ക്കും ഇനി ഒരു കളി വീതമേ ഉള്ളൂ. ഗുജറാത്തിന് 18 പോയിൻ്റും മുംബൈക്ക് 16 പോയിൻ്റും. ഗുജറാത്ത് ചെന്നൈയെയും മുംബൈ പഞ്ചാബിനെയും നേരിടും. പഞ്ചാബിനെതിരെ മുംബൈ ജയിച്ച് ചെന്നൈക്കെതിരെ ഗുജറാത്ത് തോറ്റാൽ അവർക്ക് ആദ്യ രണ്ട് സ്ഥാനം നഷ്ടമാവും.

3 / 5

പട്ടികയിൽ രണ്ടാമതും മൂന്നാമതുമുള്ള ബെംഗളൂരുവിനും പഞ്ചാബിനും ഇനി രണ്ട് മത്സരങ്ങൾ വീതമുണ്ട്. ഇരു ടീമിനും 17 പോയിൻ്റ് വീതവും. ഇതിൽ പഞ്ചാബും ബെംഗളൂരുവും തങ്ങളുടെ അടുത്ത മത്സരങ്ങളിലൊന്ന് വിജയിച്ച് ഗുജറാത്ത് അടുത്ത കളി തോറ്റാലും അവർക്ക് ആദ്യ രണ്ട് സ്ഥാനങ്ങൾ നഷ്ടമാവും.

4 / 5

ഇനി അടുത്ത കളി ഗുജറാത്ത് ജയിച്ചാലും ആദ്യ രണ്ട് സ്ഥാനം ഉറപ്പിക്കാനാവില്ല. പഞ്ചാബോ ബെംഗളൂരുവോ അടുത്ത രണ്ട് മത്സരങ്ങൾ വിജയിച്ചാൽ വീണ്ടും ഗുജറാത്ത് താഴേക്കിറങ്ങും. അടുത്ത കളി ജയിച്ചാൽ ഗുജറാത്തിന് 20 പോയിൻ്റും അടുത്ത രണ്ട് കളി ജയിച്ചാൽ പഞ്ചാബിനും ബെംഗളൂരുവിനും 21 പോയിൻ്റ് വീതവും ആകും.

5 / 5

ആദ്യ സ്ഥാനത്തിനുള്ള സാധ്യത നിലനിർത്തണമെങ്കിൽ ഗുജറാത്തിന് ചെന്നൈയെ നിർബന്ധമായും തോല്പിച്ചിരിക്കണം. പരമാവധി ഗുജറാത്തിന് ലഭിക്കുക 20 പോയിൻ്റാണ്. പഞ്ചാബിനും ബെംഗളൂരുവിനും ലഭിക്കുക 21 പോയിൻ്റ് വീതവും. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയാൽ ഫൈനലിലേക്ക് രണ്ട് അവസരം ലഭിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും