'പ്രകടനം കാരണം വിരമിക്കണമെങ്കിൽ ചിലർ 22ആം വയസിൽ വിരമിക്കണം'; തൻ്റെ കാര്യം പിന്നീട് പറയാമെന്ന് ധോണി | IPL 2025 MS Dhoni On Retirement Says He Will Decide Whether To Continue Or Retire In The IPL Later Malayalam news - Malayalam Tv9

IPL 2025: ‘പ്രകടനം കാരണം വിരമിക്കണമെങ്കിൽ ചിലർ 22ആം വയസിൽ വിരമിക്കണം’; തൻ്റെ കാര്യം പിന്നീട് പറയാമെന്ന് ധോണി

Updated On: 

26 May 2025 10:06 AM

MS Dhoni About His Retirement: ഐപിഎലിൽ ഇനി കളിക്കുമോ എന്ന ചോദ്യത്തോട് കൃത്യമായ മറുപടി പറയാതെ എംഎസ് ധോണി. ഇക്കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

1 / 5ഐപിഎലിൽ ഇനി കളിക്കുമോ എന്ന ചോദ്യത്തോട് പതിവുപോലെ ഒഴിഞ്ഞുമാറിയുള്ള ഉത്തരം പറഞ്ഞ് എംഎസ് ധോണി. നാലഞ്ച് മാസത്തെ ഓഫ് സീസണിൽ ഇക്കാര്യം തീരുമാനിക്കുമെന്നാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ വിജയത്തിന് ശേഷം പ്രസൻ്റേഷൻ സെറിമണിയിൽ ധോണി പറഞ്ഞത്. (Image Credits - PTI)

ഐപിഎലിൽ ഇനി കളിക്കുമോ എന്ന ചോദ്യത്തോട് പതിവുപോലെ ഒഴിഞ്ഞുമാറിയുള്ള ഉത്തരം പറഞ്ഞ് എംഎസ് ധോണി. നാലഞ്ച് മാസത്തെ ഓഫ് സീസണിൽ ഇക്കാര്യം തീരുമാനിക്കുമെന്നാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ വിജയത്തിന് ശേഷം പ്രസൻ്റേഷൻ സെറിമണിയിൽ ധോണി പറഞ്ഞത്. (Image Credits - PTI)

2 / 5

കഴിഞ്ഞ മൂന്നാല് സീസണുകളായി ധോണി എല്ലാ വർഷവും ഇത് തന്നെയാണ് പറയാറുള്ളത്. ഏതാനും വർഷങ്ങളായി താരത്തിൻ്റെ കാൽമുട്ട് അത്ര നല്ല നിലയിലല്ല. അതുകൊണ്ട് തന്നെ വളരെ കുറച്ച് ഓവറുകളേ ധോണി ബാറ്റ് ചെയ്യാറുള്ളൂ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും ഇനി ഐപിഎൽ കളിക്കുമോ എന്ന ചോദ്യം ധോണി നേരിടാറുള്ളത്.

3 / 5

"ഞാൻ കളി നിർത്തിയെന്ന് പറയുന്നില്ല. ഇനി കളിക്കുമെന്നും പറയുന്നില്ല. എനിക്ക് സമയത്തിൻ്റെ ആഢംബരമുണ്ട്. അതുകൊണ്ട് ആലോചിച്ച് തീരുമാനിക്കാമല്ലോ. എനിക്ക് ഇക്കാര്യം തീരുമാനിക്കാൻ നാലഞ്ച് മാസത്തെ സമയമുണ്ട്. വേഗത്തിൽ തീരുമാനിക്കേണ്ട ആവശ്യമില്ല."- ധോണി പറഞ്ഞു.

4 / 5

"പ്രകടനങ്ങളല്ല എല്ലായ്പ്പോഴും പരിഗണിക്കപ്പെടുന്നത്. പ്രകടനങ്ങളുടെ പേരിൽ താരങ്ങൾ വിരമിക്കാൻ തുടങ്ങിയാൽ ചിലർ 22ആം വയസിൽ വിരമിക്കും. നിങ്ങൾക്ക് എത്രമാത്രം ആർത്തിയുണ്ടെന്നതാണ് കാരണം. എത്ര ഫിറ്റ് ആണെന്നതാണ് കാര്യം. ടീമിന് നൽകുന്ന സംഭാവനകളാണ് കാര്യം."- അദ്ദേഹം കൂട്ടിച്ചേർത്തു.

5 / 5

"എല്ലാ വർഷവും ശരീരം ഫിഫ്റ്റ് ആയി സൂക്ഷിക്കാൻ 15 ശതമാനം അധികം എഫർട്ടാണ് എടുക്കുന്നത്. ഇത് പ്രൊഫഷണൽ ക്രിക്കറ്റാണ്. റാഞ്ചിയിൽ തിരികെ പോയി കുറച്ച് ബൈക്ക് റൈഡുകൾ ആസ്വദിച്ച് ഏതാനും മാസങ്ങളെടുത്ത് തീരുമാനിക്കാനുള്ള സമയമുണ്ട്."- അദ്ദേഹം വിശദീകരിച്ചു.

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ