IPL 2025: ‘എനിക്കല്ല ഈ മാൻ ഓഫ് ദി മാച്ച് ലഭിക്കേണ്ടത്, നൂർ നന്നായി പന്തെറിഞ്ഞല്ലോ’; എംഎസ് ധോണിയുടെ മറുപടി ആഘോഷമാക്കി സോഷ്യൽ മീഡിയ
MS Dhoni Says Noor Ahmad Deserves MOM: താനല്ല, ലഖ്നൗവിനെതിരെ നൂർ അഹ്മദാണ് മാൻ ഓഫ് ദി മാച്ച് ആകേണ്ടിയിരുന്നതെന്ന് എംഎസ് ധോണി. ലഖ്നൗവിനെ ചെന്നൈ അഞ്ച് വിക്കറ്റിന് തോല്പിച്ചപ്പോൾ 11 പന്തിൽ 26 റൺസ് നേടി പുറത്താവാതെ നിന്ന എംഎസ് ധോണിയായിരുന്നു കളിയിലെ താരം.

നിലവിലെ ഐപിഎൽ സീസണിൽ തുടർച്ചയായ അഞ്ച് തോൽവിയ്ക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ രണ്ടാം ജയം കുറിച്ചിരുന്നു. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തോല്പിച്ചാണ് അഞ്ച് വിക്കറ്റിന് തോല്പിച്ചാണ് ചെന്നൈ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയത്. 11 പന്തിൽ പുറത്താവാതെ 26 റൺസ് നേടിയ എംഎസ് ധോണിയായിരുന്നു കളിയിലെ താരം. (Image Courtesy - Social Media)

മത്സരത്തിന് ശേഷം താനല്ല മാൻ ഓഫ് ദി മാച്ചിന് അർഹനെന്ന് ധോണി പറഞ്ഞിരുന്നു. തനിക്ക് എന്തുകൊണ്ടാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചതെന്നറിയില്ല. നൂർ അഹ്മദ് നന്നായി പന്തെറിഞ്ഞല്ലോ എന്ന് ധോണി പറഞ്ഞു. വിക്കറ്റൊന്നും നേടിയില്ലെങ്കിലും നാല് ഓവറിൽ വെറും 13 റൺസ് മാത്രമാണ് നൂർ അഹ്മദ് വഴങ്ങിയത്.

എംഎസ് ധോണിയുടെ പ്രസ്താവന സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുകയാണ്. ക്രെഡിറ്റ് സ്റ്റീലറായി ആരോപിക്കപ്പെടുന്ന ധോണി ഇപ്പോൾ നൂർ അഹ്മദിന് ക്രെഡിറ്റ് നൽകിയെന്ന് ആരാധകർ പറയുന്നു. ഐപിഎൽ ചരിത്രത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും ഇന്നലെ ധോണി സ്വന്തം പേരിലാക്കിയിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിന് ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 166 റൺസ് നേടി. 49 പന്തിൽ 63 റൺസ് നേടിയ ക്യാപ്റ്റൻ ഋഷഭ് പന്താണ് ലഖ്നൗവിൻ്റെ ടോപ്പ് സ്കോറർ. ചെന്നൈക്കായി ശിവം ദുബെ (37 പന്തിൽ 43 നോട്ടൗട്ട്), രചിൻ രവീന്ദ്ര (22 പന്തിൽ 37) എന്നിവരും തിളങ്ങി.

43 വയസുകാരനായ ധോണിയാണ് ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പൂറത്തായതോടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെൻ്റ് ധോണിയെ വീണ്ടും ക്യാപ്റ്റനായി നിയമിച്ചത്. ഗെയ്ക്വാദിന് പകരം മുംബൈ യുവതാരം ആയുഷ് മാത്രെ ചെന്നൈ ടീമിലെത്തിയിട്ടുണ്ട്.