IPL 2025: മാഡി ഹാമില്‍ട്ടണുമായി ഡേറ്റിങിലെന്ന് അഭ്യൂഹം, തുടര്‍ച്ചയായി ഫോം ഔട്ട്; ജയ്‌സ്വാള്‍ മറ്റൊരു പൃഥി ഷായാകുമോ
Yashasvi Jaiswal: ലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍. 18 കോടി രൂപയ്ക്കാണ് ജയ്‌സ്വാളിനെ നിലനിര്‍ത്തിയത്. മുന്‍സീസണില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഈ സീസണില്‍ ജയ്‌സ്വാളിന് കാര്യമായി തിളങ്ങാനായില്ല

താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് യശ്വസി ജയ്‌സ്വാള്‍. 18 കോടി രൂപയ്ക്കാണ് ജയ്‌സ്വാളിനെ നിലനിര്‍ത്തിയത്. മുന്‍സീസണില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഈ സീസണില്‍ ജയ്‌സ്വാളിന് കാര്യമായി തിളങ്ങാനായില്ല (Image Credits: PTI, Social Media)

അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയ്‌സ്വാളിന് അര്‍ധശതകം നേടാനായത്. സണ്‍റൈസേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ നേടിയത് ഒരു റണ്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ രണ്ടാം മത്സരത്തില്‍ 24 പന്തില്‍ 29 റണ്‍സ്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. ആ മത്സരത്തില്‍ നേടിയത് നാല് റണ്‍സ്. എന്നാല്‍ തുടര്‍ന്ന് പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ തിളങ്ങി. 45 പന്തില്‍ 67 റണ്‍സ്. സീസണിലെ ആദ്യ അര്‍ധശതകം.

എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ വീണ്ടും നിറംമങ്ങി. ഏഴ് പന്തില്‍ ആറു റണ്‍സിന് ഔട്ട്. അതിനിടെ, ജയ്‌സ്വാള്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കുന്നില്ലെന്ന് വിമര്‍ശിച്ച് മുന്‍ പാക് താരം ബാസിത് അലി രംഗത്തെത്തി. ക്രിക്കറ്റില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പൃഥി ഷായുടെ അവസ്ഥ വരുമെന്ന് ബാസിത് അലി ഓര്‍മിപ്പിച്ചു. ക്രിക്കറ്റിനെ സ്‌നേഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബ്രിട്ടീഷ് യുവതി മാഡി ഹാമില്‍ട്ടണുമായി താരം ഡേറ്റിങിലാണെന്ന് അഭ്യൂഹം പ്രചരിക്കുന്നുണ്ട്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരം കാണാന്‍ മാഡി ഗാലറിയിലെത്തിയിരുന്നു. മൂന്ന് വര്‍ഷത്തിനിടെ പലപ്പോഴും ജയ്‌സ്വാള്‍ കളിക്കുന്ന മത്സരങ്ങളില്‍ മാഡി ഗാലറിയിലെത്താറുണ്ട് എന്നാല്‍ അഭ്യൂഹങ്ങളെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.