IPL 2025: ഐപിഎല്ലില്‍ ഇന്ന് റുതുരാജ്-ശ്രേയസ് പോരാട്ടം; തോല്‍വിഭാരം കുറയ്ക്കാന്‍ ചെന്നൈ, വിജയവഴിയില്‍ തിരിച്ചെത്താന്‍ പഞ്ചാബ്
IPL 2025 Punjab Kings vs Chennai Super Kings Match preview: പരിതാപകരമായ പ്രകടനം തുടരുന്ന ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചെങ്കിലും പിന്നീട് നടന്ന മത്സരങ്ങളില്‍ തുടര്‍ തോല്‍വി ഏറ്റുവാങ്ങി

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്-പഞ്ചാബ് കിങ്‌സിനെ നേരിടും. വൈകിട്ട് 7.30ന് മൊഹാലിയിലാണ് മത്സരം. നാല് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ചെന്നൈ ജയിച്ചത്. മൂന്നിലും തോറ്റു. പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പതാമതാണ് (Image Credits: PTI)

മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച പഞ്ചാബ് നാലാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ മത്സരത്തില്‍ ചെന്നൈയെ പരാജയപ്പെടുത്തി വിജയവഴിയില്‍ തിരിച്ചെത്താനാണ് പഞ്ചാബിന്റെ ശ്രമം.

ടൂര്‍ണമെന്റില്‍ പരിതാപകരമായ പ്രകടനം തുടരുന്ന ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചെങ്കിലും പിന്നീട് നടന്ന മത്സരങ്ങളില്‍ തുടര്‍ തോല്‍വി ഏറ്റുവാങ്ങി.

ഡല്‍ഹിക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ ബാറ്റര്‍മാരെല്ലാം നിറം മങ്ങി. വിജയ് ശങ്കറിന്റെയും എംഎസ് ധോണിയുടെയും മെല്ലെപ്പോക്ക് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ കാണാം. ജിയോഹോട്ട്‌സ്റ്റാറിലും തത്സമയം കാണാവുന്നതാണ്.