പഞ്ചാബ് ഒന്നാമത്, മുംബൈ നാലാമത്; പ്ലേ ഓഫ് സ്പോട്ടുകളായി | IPL 2025 Playoffs Punjab Kings Finishes Top Of The Table Mumbai Indians In Fourth Malayalam news - Malayalam Tv9

IPL 2025: പഞ്ചാബ് ഒന്നാമത്, മുംബൈ നാലാമത്; പ്ലേ ഓഫ് സ്പോട്ടുകളായി

Published: 

28 May 2025 07:40 AM

IPL Playoff Teams: ഐപിഎലിൽ പഞ്ചാബ് കിംഗ്സ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് അടുത്ത സ്ഥാനങ്ങളിൽ.

1 / 5ഇത്തവണ ഐപിഎൽ സീസണിലെ പ്ലേ ഓഫ് സ്പോട്ടുകളായി. പഞ്ചാബ് കിംഗ്സ് ആണ് ഒന്നാം സ്ഥാനത്ത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ തകർപ്പൻ വിജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു രണ്ടാം സ്ഥാനത്തെത്തി. ഗുജറാത്ത് ടൈറ്റൻസ് മൂന്നാമതും  മുംബൈ ഇന്ത്യൻസ് നാലാമതുമാണ്. (Image Courtesy - Social Media)

ഇത്തവണ ഐപിഎൽ സീസണിലെ പ്ലേ ഓഫ് സ്പോട്ടുകളായി. പഞ്ചാബ് കിംഗ്സ് ആണ് ഒന്നാം സ്ഥാനത്ത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ തകർപ്പൻ വിജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു രണ്ടാം സ്ഥാനത്തെത്തി. ഗുജറാത്ത് ടൈറ്റൻസ് മൂന്നാമതും മുംബൈ ഇന്ത്യൻസ് നാലാമതുമാണ്. (Image Courtesy - Social Media)

2 / 5

19 പോയിൻ്റുമായാണ് പഞ്ചാബ് കിംഗ്സ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് വീഴ്ത്തിയ പഞ്ചാബ് പ്ലേ ഓഫിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കുകയായിരുന്നു. ബെംഗളൂരു - ലഖ്നൗ മത്സരം അവസാനിച്ചതോടെ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

3 / 5

ബെംഗളൂരുവിനും 19 പോയിൻ്റുണ്ടെങ്കിലും നെറ്റ് റൺ റേറ്റാണ് ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ ആറ് വിക്കറ്റിന് വീഴ്ത്തി ആധികാരികമായാണ് ആർസിബിയുടെ പ്രവേശനം. ഈ കളി തോറ്റിരുന്നെങ്കിൽ ആർസിബി സീസൺ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തേനെ.

4 / 5

സീസൺ തുടക്കം മുതൽ ആധികാരികതയോടെ മത്സരങ്ങൾ വിജയിച്ചുവന്ന ഗുജറാത്ത് ഏറെക്കുറെ ഒന്നാം സ്ഥാനം ഉറപ്പിച്ചതാണ്. എന്നാൽ, അവസാന ചില മത്സരങ്ങളിൽ പരാജയപ്പെട്ടത് അവർക്ക് തിരിച്ചടിയായി. ഇതോടെ 18 പോയിൻ്റുമായി ഗുജറാത്ത് ടൈറ്റൻസ് മൂന്നാം സ്ഥാനത്തെത്തി.

5 / 5

മോശം തുടക്കത്തിൽ നിന്ന് തുടർവിജയങ്ങളുമായി പ്ലേ ഓഫ് പോരിലെത്തിയ മുംബൈയ്ക്ക് പഞ്ചാബിനെ പരാജയപ്പെടുത്തിയാൽ 1/2 സ്ഥാനങ്ങളുറപ്പിക്കാമായിരുന്നു. പ്ലേ ഓഫ് ടീമുകൾക്കെതിരെ ഒരു വിജയം പോലുമില്ലെന്നതാണ് 16 പോയിൻ്റുമായി നാലാമതുള്ള മുംബൈയുടെ ആശങ്ക.

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ