ചെന്നൈക്കെതിരെ കോലിയെ കാത്തിരിക്കുന്നത് അഞ്ച് റെക്കോർഡുകൾ; ഇന്ന് കളി കൊഴുക്കും | IPL 2025 RCB vs CSK Virat Kohli Set To Break 5 Records Against Chennai Super Kings Malayalam news - Malayalam Tv9

IPL 2025: ചെന്നൈക്കെതിരെ കോലിയെ കാത്തിരിക്കുന്നത് അഞ്ച് റെക്കോർഡുകൾ; ഇന്ന് കളി കൊഴുക്കും

Edited By: 

TV9 Malayalam Desk | Updated On: 15 May 2025 | 01:25 PM

Virat Kohli Against CSK: ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഇന്ന് കോലിയെ കാത്തിരിക്കുന്നത് അഞ്ച് റെക്കോർഡുകൾ. ഐപിഎലിലെ വിവിധ റെക്കോർഡുകൾ തകർക്കാനുള്ള അവസരമാണ് ഇന്ന് കോലിയ്ക്കുള്ളത്.

1 / 5
ഐപിഎലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാനൊരുങ്ങുകയാണ്. പ്ലേഓഫിൽ നിന്ന് പുറത്തായിക്കഴിഞ്ഞ ചെന്നൈയ്ക്ക് ഇത് അഭിമാന പോരാട്ടമാണ്. അതേസമയം, ടോപ്പ് ടു ലക്ഷ്യമിട്ടാണ് ആർസിബി ഇറങ്ങുക. ഇന്ന് ആർസിബി സൂപ്പർ താരം വിരാട് കോലിയെ കാത്തിരിക്കുന്നത് ഇന്ന് അഞ്ച് റെക്കോർഡുകളാണ്. (Image Credits - PTI)

2 / 5
ഐപിഎലിൽ 8500 റൺസ് തികയ്ക്കാൻ ഇനി കോലിയ്ക്ക് വെറും 53 റൺസ് മാത്രമാണ് വേണ്ടത്. നിലവിൽ 262 മത്സരങ്ങളിൽ നിന്ന് 8447 റൺസാണ് കോലിയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശർമ്മയെക്കാൾ ഏറെ ഉയരെയാണ് കോലി. 267 മത്സരങ്ങൾ കളിച്ച രോഹിതിനുള്ളത് 6921 റൺസ്. ഇന്ത്യക്കായി ടി20കളിൽ 9500 റൺസെന്ന നേട്ടത്തിലെത്താൻ കോലിയ്ക്കിനി വേണ്ടത് 10 റൺസ്.

3 / 5
ഐപിഎലിൽ 750 ബൗണ്ടറികൾ തികയ്ക്കാനും കോലിയ്ക്ക് ചെന്നൈക്കെതിരെ അവസരമുണ്ട്. നിലവിൽ 262 മത്സരങ്ങളിൽ നിന്ന് 744 ബൗണ്ടറികൾ നേടിയിട്ടുള്ള കോലിയ്ക്ക് ആറ് ബൗണ്ടറികൾ കൂടി നേടിയാൽ 750 എണ്ണം തികയ്ക്കാം. ഈ റെക്കോർഡും ഇന്ന് ചെന്നൈക്കെതിരായ മത്സരത്തിൽ തകർന്നേക്കും.

4 / 5
ആർസിബിയ്ക്കായി 300 സിക്സറുകൾ പൂർത്തിയാക്കാനും ഇന്ന് കോലിയ്ക്ക് സാധിക്കും. ഐപിഎൽ, ചാമ്പ്യൻസ് ലീഗ് ടി20 എന്നീ ലീഗുകളിൽ നിന്നായി കോലി ഇതുവരെ ആർസിബിയ്ക്കായി നേടിയത് 299 സിക്സറുകളാണ്. ചെന്നൈക്കെതിരെ ഒരു സിക്സർ കൂടി നേടാൻ കഴിഞ്ഞാൽ ആകെ സിക്സ് 300 ആകും. ചെന്നൈക്കെതിരെ 50 സിക്സറുകൾ നേടാൻ കോലിയ്ക്ക് ഇനി വേണ്ടത് ഏഴ് സിക്സറുകൾ.

5 / 5
നിലവിൽ 10 മത്സരങ്ങളിൽ നിന്ന് ഏഴ് ജയം സഹിതം 14 പോയിൻ്റുള്ള ആർസിബി പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. സ്വന്തം ഹോം ഗ്രൗണ്ടായ ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രാത്രി 7.30നാണ് ആരംഭിക്കുക. ഇന്ന് വിജയിച്ചാൽ ബെംഗളൂരു പട്ടികയിൽ ഒന്നാമതെത്തും.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ