AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ആ ബാറ്റിങ് കരുത്തിന് പിന്നില്‍ ഡികെയുടെ പരിശ്രമം; സിഎസ്‌കെ മര്‍ദ്ദകന്‍ ഷെപ്പേര്‍ഡിന്റെ വെളിപ്പെടുത്തല്‍

Romario Shepherd: മത്സരശേഷം തന്റെ ബാറ്റിങിനെക്കുറിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്‌ പ്രതികരിച്ചു. കുറേ നാളായി ബാറ്റിങിന് കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അവസരം ലഭിച്ചു. ടീമിന് നല്ലൊരു ഫിനിഷിംഗ് നല്‍കണമെന്നായിരുന്നു ആഗ്രഹമെന്ന് ഷെപ്പേര്‍ഡ്‌

jayadevan-am
Jayadevan AM | Published: 04 May 2025 08:19 AM
ആര്‍സിബി-സിഎസ്‌കെ പോരാട്ടത്തിന്റെ ഗതി തിരിച്ചത് റൊമാരിയോ ഷെപ്പേര്‍ഡിന്റെ ബാറ്റിങ് വെടിക്കെട്ടായിരുന്നു. ആര്‍സിബി പരമാവധി 180 എത്തുമെന്ന് തോന്നിയിച്ചിടത്ത്, ടീം സ്‌കോര്‍ 210 കടത്താന്‍ ഷെപ്പേര്‍ഡിനായി. പുറത്താകാതെ 14 പന്തില്‍ 53 റണ്‍സാണ് താരം നേടിയത് (Image Credits: PTI)

1 / 5
ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാം അര്‍ധ സെഞ്ചുറി. പായിച്ചത് ആറു സിക്‌സറും, നാല് ഫോറും. ഖലീല്‍ അഹമ്മദിന്റെ ഒരോവറില്‍ മാത്രം ഷെപ്പേര്‍ഡ് അടിച്ചുകൂട്ടിയത് 33 റണ്‍സ്‌. മത്സരത്തില്‍ ചെന്നൈയെ ആര്‍സിബി രണ്ട് റണ്‍സിന് തോല്‍പിച്ചു. ഷെപ്പേര്‍ഡായിരുന്നു കളിയിലെ താരം.

2 / 5
മത്സരശേഷം തന്റെ ബാറ്റിങിനെക്കുറിച്ച് താരം പ്രതികരിച്ചു. കുറേ നാളായി ബാറ്റിങിന് കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അവസരം ലഭിച്ചു. ടീമിന് നല്ലൊരു ഫിനിഷിംഗ് നല്‍കണമെന്നായിരുന്നു ആഗ്രഹമെന്ന് താരം പറഞ്ഞു.

3 / 5
സ്‌കോറിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഓരോ പന്തിലും ബൗണ്ടറി കണ്ടെത്താനായിരുന്നു ശ്രമം. ക്രീസിലെത്തിയപ്പോള്‍ ശാന്തമായി ശ്രമിച്ചാല്‍ മതിയെന്ന് ടിമ്മി (ടിം ഡേവിഡ്) പറഞ്ഞു. അത് കൃത്യമായി ചെയ്തുവെന്നും താരം വ്യക്തമാക്കി.

4 / 5
ടൂര്‍ണമെന്റിലെ ആദ്യഘട്ടത്തില്‍ ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ടീം പാടുപെട്ടിരുന്നു. എന്നാല്‍ ഡികെ (ടീം മെന്ററും ബാറ്റിങ് പരിശീലകനുമായ ദിനേശ് കാര്‍ത്തിക്) പ്രത്യേക പരിശീലനം നല്‍കി. അത് ഫലം ചെയ്‌തെന്നും ഷെപ്പേര്‍ഡ് വ്യക്തമാക്കി.

5 / 5