AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ട്രാവിസ് ഹെഡിന് കൊവിഡ്; ലഖ്നൗവിനെതിരെ കളിക്കില്ല

Travis Head Tests Positive For Covid: സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. പരിശീലകൻ ഡാനിയൽ വെട്ടോറി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

abdul-basith
Abdul Basith | Published: 19 May 2025 07:48 AM
സൺറൈസേഴ്സിൻ്റെ ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ താരം ഈ മാസം 19ന് രാത്രി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ നടക്കുന്ന മത്സരത്തിൽ കളിക്കില്ല. ഹൈദരാബാദ് ഇതിനകം പ്ലേ ഓഫ് യോഗ്യത നേടാതെ പുറത്തായിക്കഴിഞ്ഞു. (Image Credits - PTI)

1 / 5
"ട്രാവിസ് നാളെ രാവിലെ വരും. വൈകിയാണ് വരുന്നത്. അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ട് നാളെ രാവിലെ അദ്ദേഹം വരും. വന്നിട്ട് അദ്ദേഹത്തിൻ്റെ ആരോഗ്യം പരിശോധിച്ച് തീരുമാനമെടുക്കും."- ഹൈദരാബാദ് പരിശീലകൻ ഡാനിയൽ വെട്ടോറി പറഞ്ഞു.

2 / 5
11 മത്സരങ്ങളിൽ മൂന്ന് ജയം സഹിതം ആറ് പോയിൻ്റുമായി സൺറൈസേഴ്സ് ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ലഖ്നൗ സൂപ്പർ ജയൻ്റ്സിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുമായാണ് ഹൈദരാബാദിൻ്റെ മത്സരങ്ങൾ.

3 / 5
സീസണിൽ മോശം പ്രകടനം തുടരുന്ന സൺറൈസേഴ്സ് നിരയിൽ ട്രാവിസ് ഹെഡും അത്ര നല്ല ഫോമിലല്ല. കഴിഞ്ഞ സീസണിൽ അവരുടെ കുതിപ്പ് നയിച്ച ഓപ്പണർമാരാണ് ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും. എന്നാൽ, ഈ സീസണിൽ ഇരുവരും നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ് നടത്തുന്നത്.

4 / 5
സീസണിൽ ഇതുവരെ മൂന്ന് ടീമുകളാണ് പ്ലേ ഓഫ് യോഗ്യത നേടിയത്. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്. സൺറൈസേഴ്സിനൊപ്പം രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകളും ഇത്തവണ പ്ലേ ഓഫ് കളിക്കില്ല.

5 / 5