ഏറ്റവും പുതിയ ചിപ്സെറ്റ്; അതിവേഗ ചാർജിംഗ്: ഐകൂ നിയോ 10ആർ പുറത്തിറങ്ങി | ​iQOO Neo 10R With Latest Chipset Launched In India Know Features And Specifications Malayalam news - Malayalam Tv9

iQOO Neo 10R: ഏറ്റവും പുതിയ ചിപ്സെറ്റ്; അതിവേഗ ചാർജിംഗ്: ഐകൂ നിയോ 10ആർ പുറത്തിറങ്ങി

Published: 

12 Mar 2025 14:35 PM

​iQOO Neo 10R Launched In India: ഐകൂ നിയോ 10ആർ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങി. 80 വാട്ടിൻ്റെ അതിവേഗ ചാർജിങും ഏറ്റവും പുതിയ ചിപ്സെറ്റുമൊക്കെയാണ് ഫോണിൽ ഉള്ളത്.

1 / 5ഐകൂവിൻ്റെ ഏറ്റവും പുതിയ മോഡലായ ഐകൂ നിയോ 10ആർ ഇന്ത്യൻ മാർക്കറ്റിൽ പുറത്തിറങ്ങി. സ്നാപ്ഡ്രാഗണിൻ്റെ ഏറ്റവും പുതിയ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8എസ് ജെൻ 3യിൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. 80 വാട്ടിൻ്റെ അതിവേഗ ചാർജിംഗ് സൗകര്യമുള്ള ഈ ഫോൺ ബജറ്റ് വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. (Image Courtesy - Social Media)

ഐകൂവിൻ്റെ ഏറ്റവും പുതിയ മോഡലായ ഐകൂ നിയോ 10ആർ ഇന്ത്യൻ മാർക്കറ്റിൽ പുറത്തിറങ്ങി. സ്നാപ്ഡ്രാഗണിൻ്റെ ഏറ്റവും പുതിയ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8എസ് ജെൻ 3യിൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. 80 വാട്ടിൻ്റെ അതിവേഗ ചാർജിംഗ് സൗകര്യമുള്ള ഈ ഫോൺ ബജറ്റ് വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. (Image Courtesy - Social Media)

2 / 5

1.5കെ റെസല്യൂഷനിൽ അമോഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. 12 ജിബി വരെ റാമും 256 ജിബി വരെ മെമ്മറിയും ഫോണിൻ്റെ സവിശേഷതകളാണ്. 5 ജി അടക്കമുള്ള കണക്റ്റിവിറ്റിയും ടൈപ്പ് സി പോർട്ടും ഫോണിലുണ്ട്. ഇൻഫ്രാറെഡ് റിമോട്ട് കൺട്രോളും ഫോണിലുണ്ട്. ഒപ്റ്റിക്കൽ ഫിംഗർ പ്രിൻ്റ് സെൻസർ, ഐപി65 സുരക്ഷ എന്നിവയും ഫോണിൻ്റെ ർപത്യേകതകളാണ്. (Image Courtesy - Social Media)

3 / 5

50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയടക്കം ഡ്യുവൽ ക്യാമറയാണ് ഫോണിൻ്റെ റിയർ എൻഡിലുള്ളത്. 50 മെഗാപിക്സൽ സോണി ഐഎംഎക്സ്882 ആണ് പ്രധാന ക്യാമറ. 8 മെഗാപിക്സൽ അൾട്ര വൈഡ് ആംഗിൾ ലെൻസ് ആണ് രണ്ടാമത്തെ ക്യാമറ. 32 മെഗാപിക്സലിൻ്റെ സിഎംഒഎസ് ക്യാമറയാണ് സെൽഫിയ്ക്കായി മുന്നിലുള്ളത്. (Image Courtesy - Social Media)

4 / 5

8 ജിബി റാം + 12 ജിബി മെമ്മറിയുടെ ബേസിക് വേരിയൻ്റിൻ്റെ വില 26,999 രൂപയാണ്. 8 ജിബി റാം + 256 ജിബി മെമ്മറി വേരിയൻ്റിന് 28,999 രൂപ. 12 ജിബി + 256 ജിബിയുടെ ടോപ്പ് വേരിയൻ്റിന് 30,999 രൂപ നൽകണം. മൂൺനൈറ്റ് ടൈറ്റാനിയം, റേജിങ് ബ്ലൂ നിറങ്ങളിൽ ഫോൺ ലഭിക്കും. രാജ്യത്ത് ഐകൂ ഇന്ത്യ ഇ സ്റ്റോർ വഴിയും ആമസോൺ വഴിയുമാണ് വില്പന. (Image Courtesy - Social Media)

5 / 5

ചൊവ്വാഴ്ചയാണ് ഫോൺ ഇന്ത്യയിൽ റിലീസായത്. വൈകുന്നേരം അഞ്ച് മണി മുതൽ പ്രീബുക്കിങ് ആരംഭിച്ചിരുന്നു. 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും 2000 രൂപയുടെ എക്സ്ചേഞ്ച് ബോണസും കമ്പനി നൽകുന്നുണ്ട്. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബേസിക് വേരിയൻ്റ് 24,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. മാർച്ച് 19 മുതലാണ് വില്പന ആരംഭിക്കുക. (Image Courtesy - Social Media)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും