ഫ്രിഡ്ജിൽ നിന്നെടുത്ത ഭക്ഷണം ചൂടാക്കാതെ കഴിക്കുന്നത് സുരക്ഷിതമോ? | Is It Safe To Eat Cold Leftover Food Straight From Fridge, here is how to eat it safely and retain nutrition Malayalam news - Malayalam Tv9

Health Tips: ഫ്രിഡ്ജിൽ നിന്നെടുത്ത ഭക്ഷണം ചൂടാക്കാതെ കഴിക്കുന്നത് സുരക്ഷിതമോ?

Published: 

18 Jul 2025 07:44 AM

Healthy Food Style: ഭക്ഷണം ഒന്നിലധികം തവണ ചൂടാക്കുന്നത് ഏറ്റവും വലിയ തെറ്റാണെന്നാണ്. ഇത് പോഷകങ്ങളുടെ അളവ് കുറയ്ക്കുക മാത്രമല്ല, കേടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. വീട്ടിൽ പാകം ചെയ്ത മിക്ക ഭക്ഷണങ്ങളും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കഴിക്കുന്നതാണ് ഉത്തമം.

1 / 5ബാക്കി വരുന്ന ഭക്ഷണ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പതിവാണ്. എന്നാൽ പിറ്റേന്ന് അത് കഴിക്കുന്നത് എങ്ങനെയാണ്. മിക്കവരും ഫ്രിഡ്ജിൽ നിന്നെടുത്ത് ചൂടാക്കിയാണ് കഴിക്കുന്നത്. എന്നാൽ ഈ രീതി സുരക്ഷിതമാണോ? ചില സാഹചര്യങ്ങളിൽ നിങ്ങൾ സൂക്ഷിക്കുന്നതും പിന്നീട് ചൂടാക്കുന്നതും കൂടുതൽ ദോഷം ചെയ്യും. (Image Credits: Gettyimages)

ബാക്കി വരുന്ന ഭക്ഷണ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പതിവാണ്. എന്നാൽ പിറ്റേന്ന് അത് കഴിക്കുന്നത് എങ്ങനെയാണ്. മിക്കവരും ഫ്രിഡ്ജിൽ നിന്നെടുത്ത് ചൂടാക്കിയാണ് കഴിക്കുന്നത്. എന്നാൽ ഈ രീതി സുരക്ഷിതമാണോ? ചില സാഹചര്യങ്ങളിൽ നിങ്ങൾ സൂക്ഷിക്കുന്നതും പിന്നീട് ചൂടാക്കുന്നതും കൂടുതൽ ദോഷം ചെയ്യും. (Image Credits: Gettyimages)

2 / 5

റഫ്രിജറേറ്ററിൽ സൂക്ഷിച്ച ഭക്ഷണം പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന ചില പൊടികൈകളെ കുറിച്ചാണ് പോഷകാഹാര വിദഗ്ധ ലീമ മഹാജൻ വെളിപ്പെടുത്തുന്നത്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിലേക്ക് മാറ്റണം. കൂടുതൽ നേരം പുറത്ത് വയ്ക്കുന്നത് ബാക്ടീരിയകൾ വളരാനും ഭക്ഷണം കേടാകാനും കഴിക്കാൻ സുരക്ഷിതമല്ലാതാക്കാനും കാരണമാകും. (Image Credits: Gettyimages)

3 / 5

ചൂടുള്ള ഭക്ഷണം നേരിട്ട് ഫ്രിഡ്ജിലേക്ക് മാറ്റുന്നത് വിപരീതഫലം ഉണ്ടാക്കിയേക്കാം. താപനിലയിലുണ്ടാകുന്ന വ്യത്യാസം ഭക്ഷണം കേടാകാൻ കാരണമായേക്കാമെന്ന് ലീമ പറയുന്നു. പകരം, ഭക്ഷണം സൂക്ഷിക്കുന്നതിനുമുമ്പ് തണുക്കാൻ അനുവദിക്കുക. തുറന്ന പാത്രങ്ങളിൽ വയ്ക്കരുത്. കാരണം അവ കേടാകാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണം കേടാകാതിരിക്കാൻ വൃത്തിയുള്ള വായു കടക്കാത്ത പാത്രങ്ങൾ ഉപയോഗിക്കുക.(Image Credits: Gettyimages)

4 / 5

ലീമയുടെ അഭിപ്രായത്തിൽ, ഭക്ഷണം ഒന്നിലധികം തവണ ചൂടാക്കുന്നത് ഏറ്റവും വലിയ തെറ്റാണെന്നാണ്. ഇത് പോഷകങ്ങളുടെ അളവ് കുറയ്ക്കുക മാത്രമല്ല, കേടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ഫ്രിഡ്ജിൽ എന്തെങ്കിലും വയ്ക്കുമ്പോൾ നമ്മൾ പലപ്പോഴും പിന്നീട് എടുക്കാൻ മറന്നുപോകാറുണ്ട്. അതിനായി ബാക്കി വരുന്ന ഭക്ഷണത്തിന്റെ മുകളിൽ തീയതി രേഖപ്പെടുത്തുന്നത് നല്ല ഭക്ഷണം കഴിക്കാനുള്ള ഒരു പൊടികൈയ്യാണ്. (Image Credits: Gettyimages)

5 / 5

വീട്ടിൽ പാകം ചെയ്ത മിക്ക ഭക്ഷണങ്ങളും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കഴിക്കുന്നതാണ് ഉത്തമം. പാൽ അല്ലെങ്കിൽ ക്രീം അടിസ്ഥാനമാക്കിയുള്ള വിഭവങ്ങൾക്ക് കാലാവധി കുറവാണ്. അതിനാൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ അവ കഴിക്കണം. കേടായതായി തോന്നിയാൽ അവ കളയാൻ മടിക്കരുത്. (Image Credits: Gettyimages)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും