Lightning Precautions: ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? ആലപ്പുഴയിലെ അപകടത്തിന് പിന്നാലെ ചര്‍ച്ചകള്‍ സജീവം; അറിയേണ്ടത്
Mobile phone use during thunderstorms: ആലപ്പുഴയില്‍ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ മിന്നല്‍ സമയത്ത് മൊബൈല്‍ ഉപയോഗിക്കാമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടകരമാണോ? പരിശോധിക്കാം

ആലപ്പുഴയില്‍ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചത് രണ്ട് ദിവസം മുമ്പാണ്. ഇടിമിന്നലേറ്റതിന് പിന്നാലെ യുവാവിന്റെ കൈവശമുണ്ടായിരുന്ന സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ചതാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. ഫോണില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം (Image Credits: PTI)

സംഭവത്തിന് പിന്നാലെ ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടകരമാണോയെന്നതിനെക്കുറിച്ച് ചര്‍ച്ചകളും ശക്തമായി. ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടോ? ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടകരമാണോ? പരിശോധിക്കാം (Image Credits: PTI)

ഇടിമിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ ടെലഫോണ്‍ ഉപയോഗിക്കരുത് (Image Credits: PTI)

ലാന്‍ഡ്‌ലൈനുകളെ അപേക്ഷിച്ച് മൊബൈല്‍ ഫോണുകള്‍ വയര്‍ലെസ് ആണ്. ഇതാണ് പ്രധാന കാരണം. മൊബൈല്‍ ഫോണുകള്‍ സിഗ്നലുകള്‍ക്കായി റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. അതായത് ഇവ വൈദ്യുതി കടത്തിവിടാത്ത വൈദ്യുതകാന്തിക തരംഗങ്ങളാണ് (Image Credits: PTI)

ഏതെങ്കിലും ബാഹ്യ വൈദ്യുത സ്രോതസുകളുമായി മൊബൈല്‍ ഫോണുകള്‍ക്ക് നേരിട്ട് ബന്ധമില്ല. എന്നാല്‍ ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് ഉപയോഗിക്കരുത്. മിന്നലുള്ള സമയത്ത് തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്. ഇടിമിന്നല്‍ അപകടകാരികളാണ്. ജാഗ്രത പാലിക്കുക. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന മുന്നറിയിപ്പുകള്‍ പൂര്‍ണമായും പാലിക്കുക. (Image Credits: PTI)