Rock salt benefits: സാധാരണ ഉപ്പിനേക്കാൾ മികച്ചത് റോക്സാൾട്ട്… എന്തുകൊണ്ടെന്ന് അറിയുമോ?
Is rock salt healthy: അടിസ്ഥാനപരമായ ഘടനയ്ക്കപ്പുറം രുചിക്കും ചെറിയ വ്യത്യാസം ഉണ്ട്. കൂടാതെ ശരീരത്തിന്റെ പിഎച്ച് സന്തുലിതമാക്കാനും റോക്ക് സാൾട്ടിനു കഴിയും എന്നാണ് വാദം.

ആരോഗ്യത്തിനു ഗുണകരവും ദോഷം കുറഞ്ഞതും എന്ന നിലയിൽ സാധാരണ ഉപ്പിനേക്കാൾ റോക്ക് സാൾട്ടിന് പ്രാധാന്യം ഏറി വരികയാണ്. കടൽവെള്ളം ബാഷ്പീകരിക്കപ്പെടുകയോ ഉപ്പ് തടാകങ്ങളിൽ നിന്ന് പാളികളായി രൂപപ്പെടുകയോ ചെയ്യുന്ന ഒരു ധാതുവാണ് റോക്ക് സാൾട്ട്.

ഇത് ഖനനത്തിലൂടെയാണ് സാധാരണയായി ലഭിക്കുന്നത്. കൂടാതെ സാധാരണ വ്യത്യസ്തമായി പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം ഇരുമ്പ് സിംഗ് തുടങ്ങിയ ധാതുക്കൾ ഇതിൽ കൂടുതലുണ്ട്.

സാധാരണ ഉപ്പ് സംസ്കരിക്കുന്ന സമയത്ത് ഈ ധാതുക്കൾ നീക്കം ചെയ്യപ്പെടുകയാണ് പതിവ്. രണ്ടു തരവും പ്രധാനമായും സോഡിയം ക്ലോറൈഡ് ആണെങ്കിലും റോക്ക് സാൾട്ടിൽ സോഡിയത്തിന്റെ അംശം അല്പം കുറവായിരിക്കും. ഇത് രക്തസമ്മർദ്ദം കൂടുതലുള്ളവർക്ക് ഗുണകരമാണ്.

അടിസ്ഥാനപരമായ ഘടനയ്ക്കപ്പുറം രുചിക്കും ചെറിയ വ്യത്യാസം ഉണ്ട്. കൂടാതെ ശരീരത്തിന്റെ പിഎച്ച് സന്തുലിതമാക്കാനും റോക്ക് സാൾട്ടിനു കഴിയും എന്നാണ് വാദം. സാധാരണയുള്ള ഉപ്പിൽ കാണപ്പെടുന്ന അഡിക്ടീവുകളോ ഐഡിനോ ഉണ്ടായിരിക്കില്ല.

ചുരുക്കത്തിൽ ഭക്ഷണത്തിന്റെ രുചി കൂട്ടുന്നതാണ് അടിസ്ഥാന ധർമ്മമെങ്കിലും സാധുക്കളുടെ സാന്നിധ്യം കൊണ്ടും രുചി കൊണ്ടും കുറഞ്ഞ ആഡിക്റ്റീവുകൾ കൊണ്ടും ഏറ്റവും ആരോഗ്യകരം റോക്സാൾട്ട് തന്നെ.