Ishaani Krishna: ‘വെയിലത്ത് കുറച്ച് പാടായിരുന്നു, ഉച്ചയ്ക്ക് ഷൂട്ട് ചെയ്തപ്പോൾ നല്ല ടാൻ ആയി; ഇനി പുറത്ത് ഷൂട്ടില്ല’; ഇഷാനി കൃഷ്ണ
Ishaani Krishna Shares Shooting Experience: അടുത്ത ദിവസത്തെ ഷൂട്ടിൽ താൻ എക്സെെറ്റഡാണെന്നാണ് താരം പറയുന്നത്. അതിനുള്ള കാരണവും ഇഷാനി വ്യക്തമാക്കുന്നുണ്ട്.

മലയാളികൾക്ക് ഏറെ സുപരിചിതമാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിൽ അഹാനയാണ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയത്. എന്നാൽ സിനിമയിൽ അത്ര ശോഭിക്കാൻ അഹാനയ്ക്ക് സാധിച്ചില്ല. (Image Credits:Instagram)

എന്നാൽ ഇപ്പോഴിതാ ഇൻഫ്ലുവൻസർ എന്ന കരിയറിൽ നിന്നും സിനിമയിലേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ് ഇഷാനി കൃഷ്ണ. കാളിദാസ് ജയറാം നായകനായി എത്തുന്ന ആശകൾ ആയിരം എന്ന സിനിമയിലാണ് ഇഷാനി ആദ്യമായി നായികയായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ഷൂട്ടിംഗ് അനുഭവം പങ്കുവെക്കുകയാണ് ഇഷാനി. അടുത്ത ദിവസത്തെ ഷൂട്ടിൽ താൻ എക്സെെറ്റഡാണെന്ന് പറഞ്ഞ താരം അതിനുള്ള കാരണവും വ്യക്തമാക്കി. ഗ്രൗണ്ടിൽ നിന്നുള്ള ഷോട്ടുകൾ കഴിഞ്ഞുവെന്നും വെയിലത്ത് ഷൂട്ട് ചെയ്യുന്നത് കുറച്ച് ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഇഷാനി പറയുന്നത്.

ഉച്ചയ്ക്ക് ഒക്കെ ഷൂട്ട് ചെയ്തപ്പോൾ നല്ല ടാൻ ആയി. ആ ദിവസം ഷൂട്ട് കഴിഞ്ഞ് വന്ന് കുളിച്ചപ്പോൾ സൂര്യാഘാതം കാരണം കെെ ചുവപ്പ് നിറത്തിലായെന്നും ഇഷാനി പറയുന്നു. ഇനി ടാൻ പ്രശ്നങ്ങളൊന്നുമില്ല. ഇൻഡോർ ഷൂട്ടുകളാണെന്നും എന്തൊക്കെയാണ് നാളെ ഇനി എടുക്കാൻ പോകുന്നതെന്ന് അറിയില്ലെന്നും താരം പറയുന്നു.

സ്ക്രിപ്റ്റ് കിട്ടിയ ദിവസം തന്നെ തന്റെ കഥാപാത്രത്തിന്റെ സീനുകൾ നോക്കി വച്ചു. വരികൾ ഓർത്ത് വയ്ക്കാൻ കുറച്ച് ബുദ്ധിമുട്ടുള്ള ആളായത് കൊണ്ട് സീൻ പറയുമ്പോൾ താൻ റിഹേഴ്സൽ ചെയ്ത് കൊണ്ടിരിക്കുമെന്നും ഇഷാനി പറയുന്നു. കൂടുതലൊന്നും പറയുന്നില്ല സിനിമ കാണുമ്പോൾ കണ്ടാൽ മതിയെന്നും ഇഷാനി പറഞ്ഞു.