Jio Offers: അമ്പമ്പോ…ഇത് കലക്കും; ഇതില്‍ കൂടുതല്‍ എന്ത് വേണം, കിണ്ണംകാച്ചിയ ഓഫറല്ലേ ജിയോ തരുന്നേ
Jio Recharge Plans: നിരവധി ഓഫറുകളാണ് ജിയോ വരിക്കാര്‍ക്കായി നല്‍കുന്നത്. എന്നാല്‍ ജിയോ നല്‍കുന്ന പകുതി ഓഫറുകളെ കുറിച്ചും ആര്‍ക്കും വലിയ ധാരണയില്ല. ചെലവ് കുറഞ്ഞതും കൂടിയതുമായി നിരവധി പ്ലാനുകളാണ് ജിയോയുടെ പക്കലുള്ളത്.

നിരക്ക് വര്‍ധനവിന് പിന്നാലെ കൊഴിഞ്ഞുപോയ വരിക്കാരെ എല്ലാം കൂട്ടത്തോടെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ജിയോ. അതിനായി ഇതിനോടകം നിരവധി ഓഫറുകളാണ് കമ്പനി മുന്നോട്ടുവെച്ചത്. (Image Credits: Getty Images)

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ജിയോ പ്രധാനമായും ഓഫറുകള്‍ നല്‍കുന്നത്. അതില്‍ ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പ്ലാന്‍ പരിചയപ്പെടുത്താം. (Image Credits: Getty Images)

719 രൂപയുടെ പ്ലാനിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരു പ്രീപെയ്ഡ് പ്ലാനാണിത്. പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്നത്. (Image Credits: Getty Images)

70 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. കൂടാതെ ഈ പ്ലാനിന്റെ ഭാഗമായി നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കും. (Image Credits: Getty Images)

പ്രതിമാസ കണക്ക് വെച്ച് നോക്കുകയാണെങ്കില്‍ 287 രൂപയാണ് ഒരു മാസം ചെലവ് വരുന്നത്. പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 349 രൂപയാണ് നിരക്ക്. അങ്ങനെ നോക്കുമ്പോള്‍ 719 രൂപയുടെ പ്ലാന്‍ 70 ദിവസത്തേക്ക് ലാഭം തന്നെയാണ്. (Image Credits: Getty Images)