Jio Offers: ഹാപ്പിയായില്ലേ കുട്ടാ…കുറഞ്ഞ റേറ്റില്‍ കൂടുതല്‍ ഡാറ്റ, ഇന്ത്യക്കാരെ കയ്യിലെടുക്കാന്‍ ജിയോയുടെ ‘പ്ലാന്‍’
Jio Recharge Plans: ബിഎസ്എന്‍എല്‍ കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ നല്‍കുന്നത് മറ്റ് ടെലികോം സേവന ദാതാക്കള്‍ക്ക് അല്‍പം വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. വലിയ തുക കൊടുത്ത് റീചാര്‍ജ് ചെയ്യാന്‍ താത്പര്യമില്ലാത്തവരെല്ലാം തന്നെ ഇതിനോടകം ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറി കഴിഞ്ഞു.

നിരക്ക് വര്‍ധിപ്പിക്കാതെയുള്ള ബിഎസ്എന്‍എല്ലിന്റെ യാത്ര തന്നെയാണ് ആളുകളെ കൂടെ കൂട്ടുന്നത്. മറ്റ് പ്രമുഖ ടെലികോം ദാതാക്കള്‍ താരിഫ് നിരക്ക് ഉയര്‍ത്തിയെങ്കിലും ബിഎസ്എന്‍എല്‍ ഇപ്പോഴും പഴയ നിരക്കില്‍ തന്നെയാണ് പ്ലാനുകള്‍ നല്‍കുന്നത്. (Image Credits: Getty Images)

ബിഎസ്എന്‍എല്‍ കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ നല്‍കുന്നത് മറ്റ് ടെലികോം സേവന ദാതാക്കള്‍ക്ക് അല്‍പം വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. വലിയ തുക കൊടുത്ത് റീചാര്‍ജ് ചെയ്യാന്‍ താത്പര്യമില്ലാത്തവരെല്ലാം തന്നെ ഇതിനോടകം ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറി കഴിഞ്ഞു. (Image Credits: Getty Images)

നിരക്കുകള്‍ ഉയര്‍ത്തിയെങ്കിലും സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന ചില പ്ലാനുകള്‍ ജിയോയുടെ പക്കലുമുണ്ട്. കുറഞ്ഞ അളവില്‍ ബള്‍ക്ക് ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങ്, വാലിഡിറ്റ് സൗകര്യങ്ങളുമുള്ള മൂന്ന് പ്ലാനുകളാണ് ജിയോയുടെ വാല്യൂ ലിസ്റ്റില്‍ ഉള്ളത്. (Image Credits: Getty Images)

അതില്‍ 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനാണ് 479 രൂപയുടേത്. കുറഞ്ഞ നിരക്കില്‍ മൂന്ന് മാസത്തേക്കുള്ള പ്രീപെയ്ഡ് പ്ലാനാണിത്. ബള്‍ക്ക് ഡാറ്റയുമായാണ് ഈ പ്ലാന്‍ വരിക്കാരിലേക്ക് എത്തുന്നത്. (Image Credits: Getty Images)

ആകെ 6 ജിബി ഡാറ്റയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുക. അണ്‍ലിമിറ്റഡ് കോളിങ്, ആകെ 1000 എസ്എംഎസ് എന്നിങ്ങനെയുള്ള ആനുകൂല്യവും അതിനോടൊപ്പം ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയും ലഭിക്കുന്നതാണ്. (Image Credits: Getty Images)