Sthuthi Song : ഒരു മതവികാരത്തെയും വ്രണപ്പെടുത്താനല്ല ആ പാട്ട്; ആളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ജ്യോതിർമയി
Jyothirmayi Sthuthi Song In Bougainvillea : ബോഗൻവില്ല എന്ന തൻ്റെ ഏറ്റവും പുതിയ ചിത്രത്തിലെ പാട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടി ജ്യോതിർമയി. സ്തുതി പാട്ട് ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താനല്ല എന്ന് ജ്യോതിർമയി പറഞ്ഞു.

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം നടി ജ്യോതിർമയി അഭിനയത്തിലേക്ക് തിരികെയെത്തുന്ന സിനിമയാണ് അമൽ നീരദ് അണിയിച്ചൊരുക്കുന്ന ബോഗൻ വില്ല. ബോഗൻ വില്ലയിലെ സ്തുതി പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, വിനായക് ശശികുമാർ എഴുതിയ പാട്ടിനെതിരെ ചില വിമർശനങ്ങളുമുയർന്നു. (Image Courtesy - Screengrab)

പാട്ട് ക്രൈസ്തവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു പൊതുവേ ഉയർന്ന ആക്ഷേപം. മലബാർ സഭ ഉൾപ്പെടെയുള്ളവർ പാട്ട് സാത്താൻ സേവയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇത്തരം വിമർശനങ്ങളോട് ഇപ്പോൾ ജ്യോതിർമയി പ്രതികരിച്ചിരിക്കുകയാണ്. (Image Courtesy - Screengrab)

ഒരു മതവികാരത്തെയും വ്രണപ്പെടുത്താനല്ല ആ പാട്ട് എന്ന് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ ജ്യോതിർമയി പറഞ്ഞു. ആളുകൾ അനാവശ്യമായി തെറ്റിദ്ധരിച്ചിരിക്കുകയാണ്. നല്ല ഒരു കാര്യം ചെയ്തിട്ട് ഇങ്ങനെ കേൾക്കുമ്പോൾ വിഷമമുണ്ട് എന്നും ജ്യോതിർമയി പ്രതികരിച്ചു. (Image Courtesy - Screengrab)

നേരത്ത വിനായക് ശശികുമാറും വിമർശനങ്ങളോട് പ്രതികരിച്ചിരുന്നു. ദൈവത്തെ സ്തുതിച്ചും പ്രണയത്തെ പുകഴ്ത്തിയുമാണ് പാട്ട് എന്നായിരുന്നു വിനായക് ശശികുമാറിൻ്റെ പ്രതികരണം. പാട്ടിൽ അഭിനയിച്ച കഥാപാത്രങ്ങളുടെ വസ്ത്രത്തിന് കൊമ്പുണ്ടെന്ന് കരുതി അത് സാത്താനെ സ്തുതിക്കലാവില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. (Image Courtesy - Screengrab)

അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബോഗൻവില്ല. ലാജോ ജോസാണ് ചിത്രത്തിൻ്റെ കഥ. അമൽ നീരദും ലാജോ ജോസും ചേർന്ന് തിരക്കഥ നിർവഹിച്ചിരിക്കുന്നു. ജ്യോതിർമയിക്കൊപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഉൾപ്പെടെയുള്ളവർ ചിത്രത്തിലുണ്ട്. ഈ മാസം 17ന് ചിത്രം പുറത്തിറങ്ങും. (Image Courtesy - Screengrab)