'കൗണ്ട്ഡൗൺ തുടങ്ങി': വിവാഹത്തിന് ഇനി 10 നാൾ; സന്തോഷം പങ്കുവെച്ച് കാളിദാസ് ജയറാം | Kalidas Jayaram and Tarini Kalingarayar's Wedding Counting Starts Ten More Day To Go Check Full Wedding Plan Details Malayalam news - Malayalam Tv9

Kalidas Jayaram: ‘കൗണ്ട്ഡൗൺ തുടങ്ങി’: വിവാഹത്തിന് ഇനി 10 നാൾ; സന്തോഷം പങ്കുവെച്ച് കാളിദാസ് ജയറാം

Published: 

27 Nov 2024 18:10 PM

Kalidas Jayaram and Tarini Kalingarayar's Wedding :താരം ഇൻസ്റ്റ​ഗ്രാമിൽ വിവാഹത്തിന്റെ കൗണ്ട്ഡൗൺ തുടങ്ങി എന്ന് പറഞ്ഞിരിക്കുകയാണ്. താരിണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച താരം ഇനി പത്തുനാൾ കൂടിയെന്ന് കുറിച്ചു.

1 / 7മലയാള പ്രേക്ഷക മനസ്സിലെ പ്രിയതാരദമ്പതികളാണ് ജയറാമും പാര്‍വതിയും. താരകുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. ഈ വർഷം മേയ് മാസത്തിലായിരുന്നു മകൾ മാളവികയുടെ വിവാഹം. ഏറെ ആഘോഷമാക്കിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. (image credits: instagram)

മലയാള പ്രേക്ഷക മനസ്സിലെ പ്രിയതാരദമ്പതികളാണ് ജയറാമും പാര്‍വതിയും. താരകുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. ഈ വർഷം മേയ് മാസത്തിലായിരുന്നു മകൾ മാളവികയുടെ വിവാഹം. ഏറെ ആഘോഷമാക്കിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. (image credits: instagram)

2 / 7

മാളവികയ്ക്കു പിന്നാലെ ഇപ്പോഴിതാ താരകുടുംബത്തിൽ വീണ്ടും ഒരു വിവാഹം കൂടി. മകനും നടനുമായ കാളിദാസന്റെ വിവാഹമാണ് നടക്കാൻ പോകുന്നത്. മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. ഇരുവരുടെയും വിവാഹനിശ്ചയം 2023 നവംബറിൽ നടന്നിരുന്നു. (image credits: instagram)

3 / 7

ഇതിനു പിന്നാലെ മാളവികയുടെ കല്യാണം കഴിഞ്ഞപ്പോള്‍ തന്നെ കാളിദാസിന്റെ വിവാഹം എപ്പോഴാണ് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഡിസംബറിലാണെന്ന് പാര്‍വ്വതിയും ജയറാമും പറഞ്ഞതും ചർച്ചയായിരുന്നു. എന്നാൽ തീയതി ഉറപ്പിച്ചിട്ടും ആരാധകരുമായി ഇക്കാര്യം പങ്കുവച്ചിരുന്നില്ല്. (image credits: instagram)

4 / 7

ഇപ്പോഴിതാ വിവാഹം എപ്പോഴാണ് എന്ന കൃത്യമായ വിവരം പങ്കുവച്ച് എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. കല്യാണത്തിന് ഇനി പത്ത് ദിവസം കൂടെ! സന്തോഷ വാർത്ത പങ്കുവച്ച് എത്തിയ കാളിദാസിനും താരിണിക്കും ആശംസകളുമായി താരങ്ങളടക്കം നിരവധി പേർ രം​ഗത്ത് എത്തി. നടൻ സത്യരാജിന്റെ മകൾ ദിവ്യ സത്യരാജ് 'എന്റെ പ്രിയപ്പെട്ട ജോഡി' എന്നാണ് കാളിദാസിനെയും താരിണിയെയും വിശേഷിപ്പിച്ചത്. ചുവന്ന ഹൃദയങ്ങൾ പങ്കുവച്ചാണ് നടി മഞ്ജിമ മോഹൻ സ്നേഹം അറിയിച്ചത്. (image credits: instagram)

5 / 7

ഡിസംബര്‍ ഏഴ്, എട്ട് തിയ്യതികളിലായിട്ടാണ് തരിണി കലിങ്കയാറുമായുള്ള കാളിദാസിന്റെ വിവാഹം. പ്രണയിനിയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പമാണ് കാളിദാസ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. അതേസമയം മാസങ്ങൾക്ക് മുൻപ് തന്നെ കാളിദാസിന്‍റെയും താരിണിയുടെയും വിവാഹം ക്ഷണിച്ചുതുടങ്ങിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനാണ് ആദ്യ ക്ഷണം ഉണ്ടായത്. (image credits: instagram)

6 / 7

ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു ജയറാമും പാർവ്വതിയും വിവാഹം ക്ഷണിച്ചത്. സ്‌റ്റാലിനെ നേരിട്ട് കണ്ട് വിവാഹത്തിന് ക്ഷണിക്കാന്‍ എത്തിയ ജയറാമിന്‍റെയും പാര്‍വതിയുടെയും കാളിദാസിന്‍റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധക ശ്രദ്ധ നേടിയിരുന്നു. (image credits: instagram)

7 / 7

കാളിദാസ് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.കഴിഞ്ഞ വര്‍ഷം നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. മോഡലിങ് രംഗത്ത് സജീവമായ തരിണി നീലഗിരി സ്വദേശിയാണ്. 2021 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പായും തരിണി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. (image credits: instagram)

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ