Kangana Ranaut: ആഡംബര കാറുകള്‍ക്ക് കൂട്ടായി വിലക്കുറഞ്ഞ സ്‌കൂട്ടറും; ചര്‍ച്ചയായി കങ്കണയുടെ ഗാരേജ്
Kangana Ranaut Car and Scooter Collection: വിവിധ കാരണങ്ങളാണ് കങ്കണയെ ചര്‍ച്ചാവിഷയമാക്കുന്നത്. ഇപ്പോഴിതാ വിവാദങ്ങള്‍ക്കൊപ്പം തന്നെ ചര്‍ച്ചയായിരിക്കുകയാണ് കങ്കണ റണാവത്തിന്റെ ഗാരേജും.


ബോളിവുഡിലെ മറ്റ് താരങ്ങളെ പോലെ തന്നെ കങ്കണയ്ക്കും വന്‍ കാര്‍ ശേഖരമുണ്ട്. കോടികണക്കിന് രൂപയുടെ കാറുകളും അതിനോടൊപ്പം ഒരു വിലകുറഞ്ഞ സ്‌കൂട്ടറുമാണ് കങ്കണയുടെ ഗാരേജിലുള്ളത്. കങ്കണയുടെ ഗാരേജില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ ഇവയാണ്.

മെഴ്‌സിഡസ് ബെന്‍സ് മേബാക്ക് 600-ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില ഏകദേശം 2 കോടി 96 ലക്ഷം രൂപയാണ്. ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കങ്കണയുടെ നിര്‍മാണ കമ്പനിയായ മണികര്‍ണിക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ്.

ബിഎംഡബ്‌ള്യു 7 സീരീസ് 730 എല്‍ഡി-ഈ കാറിന്റെ എക്‌സ് ഷോറൂം വില 1 കോടി 45 ലക്ഷം രൂപയാണ്.

മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇ 250ഡി-ഈ ആഡംബര കാറിന്റെ വില 61 ലക്ഷത്തിന് മുകളിലാണ്. ഈ കാറിന്റെ അടിസ്ഥാന വേരിയന്റിന് 2.1 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണുള്ളത്.

വെസ്പ സ്‌കൂട്ടര്‍-കങ്കണയുടെ വാഹന ശേഖരത്തിലുള്ള ഏറ്റവും വില കുറഞ്ഞ ഒന്നാണീ സ്‌കൂട്ടര്‍. 53,827 രൂപയ്ക്കാണ് കങ്കണ ഈ സ്‌കൂട്ടര്‍ വാങ്ങിച്ചത്.