Karkidaka Masam 2024: കര്‍ക്കിടക മാസവും രാമായണവും തമ്മിലെന്ത് ബന്ധം?
Karkidaka Masam and Ramayanam: എല്ലാത്തിനും ഓരോ കാരണങ്ങളുണ്ട്, കാരണങ്ങളില്ലാതെ ഒന്നും സംഭവിക്കില്ല. കര്‍ക്കിടക മാസത്തില്‍ എന്തിനാണ് രാമായണം പാരായണം ചെയ്യുന്നതെന്ന് അറിയാമോ? നോക്കാം...

കര്‍ക്കിടക മാസം എന്നത് ഹൈന്ദവരെ സംബന്ധിച്ച് പുണ്യമാസമാണ്. ഈ മാസത്തെ രാമായണ മാസമായി കൂടി ആചരിക്കാറുണ്ട്. എന്തുകൊണ്ട് ഇത്തരത്തില്‍ കര്‍ക്കിടക മാസത്തെ രാമായണ മാസമായി ആചരിക്കുന്നതെന്ന് അറിയാമോ? Social Media Image

സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്ന മാസമാണ് കര്‍ക്കിടകം. അതിനാല്‍ നിരവധി ദോഷങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിശ്വാസം. ദക്ഷിണായനം എന്നത് ദേവന്മാരുടെ രാശിയാണ്. Social Media Image

ദേവന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ജീവജാലങ്ങളുടെ ചൈതന്യത്തേയാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്രകൊള്ളുന്നതിനാല്‍ ജീവജാലങ്ങളില്‍ ചൈതന്യമുണ്ടാകും. Social Media Image

കര്‍ക്കിടകം ഒരു ജലരാശി കൂടിയാണ്. സൂര്യന്‍ ഈ ജലരാശിയിലൂടെ സഞ്ചരിക്കുന്നതിനാല്‍ സൂര്യന് സംഭവിക്കുന്ന എന്ന ബലക്ഷയവും ജീവജാലങ്ങള്‍ക്കും സംഭവിക്കും. ഇതിനെല്ലാം പരിഹാരം കാണാനാണ് രാമായണം പാരായണം നടത്തുന്നത്. Social Media Image

കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. മാത്രമല്ല, കര്‍ക്കിടകം ഒന്നിന് രാമായണം പാരായണം ചെയ്യാനംരംഭിച്ച് മാസം അവസാനിക്കുമ്പോഴേക്ക് പൂര്‍ത്തിയാക്കണമെന്നാണ്. Social Media Image