70 മണിക്കൂർ ദൈർഘ്യം, ഒരു മാസം പരീക്ഷണം; ഇന്ത്യയുടെ കാവേരി എൻജിൻ ഘടിപ്പിക്കുന്നത് റഷ്യൻ വിമാനത്തിൽ | Kaveri engine approved for inflight testing, know more about Indian aerospace breakthrough Malayalam news - Malayalam Tv9

Kaveri Engine: 70 മണിക്കൂർ ദൈർഘ്യം, ഒരു മാസം പരീക്ഷണം; ഇന്ത്യയുടെ കാവേരി എൻജിൻ ഘടിപ്പിക്കുന്നത് റഷ്യൻ വിമാനത്തിൽ

Published: 

03 Jan 2025 11:47 AM

Kaveri Engine Inflight Testing: ഡിആർഡിഒയുടെ കീഴിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റാണ് (ജിടിആർഇ) കാവേരി എൻജിൻ വികസിപ്പിച്ചിരിക്കുന്നത്. റഷ്യയുടെ ഇല്യൂഷിൻ II- 76 എയർക്രാഫ്റ്റിലാണ് ഈ എൻജിൻ ഘടിപ്പിക്കാനൊരുങ്ങുന്നത്. പരീക്ഷണ പറക്കലിനായി 70 മണിക്കൂർ ദൈർഘ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷണ പറക്കൽ ഏകദേശം ഒരു മാസക്കാലം നടക്കും. നിലവിലെ ഇല്യൂഷൻ എയർക്രാഫ്റ്റിലെ നാല് എൻജിനുകളിൽ ഒന്ന് മാറ്റിയാണ് കാവേരി എൻജിൻ ഘടിപ്പിക്കാന ഒരുങ്ങുന്നത്. ഇത് മറ്റ് എൻജിനുകളുമായി താരതമ്യം ചെയ്ത് കാവേരി എൻജിന്റെ പ്രവർത്തനത്തെ വിലയിരുത്താൻ കഴിയും.

1 / 5പ്രതിരോധ സാങ്കേതിക വിദ്യയിൽ വലിയ ചുവടുവെപ്പിനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി എൻജിൻ വിമാനത്തിൽ ഘടിപ്പിച്ചുള്ള പരീക്ഷണ പറക്കലിനാണ് ഒരുങ്ങുന്നത്.  സൈനീക ഉപയോഗത്തിന് സ്വന്തമായി നൂതന എഞ്ചിൻ എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനാണ് ഈ സുപ്രധാന ചുവടുവെപ്പിലൂടെ സാധ്യമാകുന്നത്. (Image Credits: Social Media)

പ്രതിരോധ സാങ്കേതിക വിദ്യയിൽ വലിയ ചുവടുവെപ്പിനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി എൻജിൻ വിമാനത്തിൽ ഘടിപ്പിച്ചുള്ള പരീക്ഷണ പറക്കലിനാണ് ഒരുങ്ങുന്നത്. സൈനീക ഉപയോഗത്തിന് സ്വന്തമായി നൂതന എഞ്ചിൻ എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനാണ് ഈ സുപ്രധാന ചുവടുവെപ്പിലൂടെ സാധ്യമാകുന്നത്. (Image Credits: Social Media)

2 / 5

ഡിആർഡിഒയുടെ കീഴിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റാണ് (ജിടിആർഇ) കാവേരി എൻജിൻ വികസിപ്പിച്ചിരിക്കുന്നത്. റഷ്യയുടെ ഇല്യൂഷിൻ II- 76 എയർക്രാഫ്റ്റിലാണ് ഈ എൻജിൻ ഘടിപ്പിക്കാനൊരുങ്ങുന്നത്. പരീക്ഷണ പറക്കലിനായി 70 മണിക്കൂർ ദൈർഘ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷണ പറക്കൽ ഏകദേശം ഒരു മാസക്കാലം നടക്കും. (Image Credits: Social Media)

3 / 5

കാവേരി എഞ്ചിൻ നിലവിൽ 140 മണിക്കൂറിലധികം ടെസ്റ്റിങ് പൂർത്തിയാക്കിയിട്ടുണ്ട്. ജിടിആർഇയുടെ ബെംഗളൂരുവിലെ സ്ഥാപനത്തിൽ 70 മണിക്കൂർ ഗ്രൗണ്ട് ടെസ്റ്റുകളും റഷ്യയിൽ 75 മണിക്കൂർ ആൾട്ടിറ്റ്യൂഡ് ടെസ്റ്റും നേരത്തെ നടത്തിയിരുന്നു. എഞ്ചിൻ്റെ മറ്റ് പരിശോധനകളും പൂർത്തിയാക്കിട്ടുണ്ടെന്നാണ് വിവരം. ഇനി നടക്കാൻ പോകുന്നത് 40,000 അടി ഉയരത്തിൽ എത്തിച്ചുള്ള പരീക്ഷണമാണ്. (Image Credits: Social Media)

4 / 5

നിലവിലെ ഇല്യൂഷൻ എയർക്രാഫ്റ്റിലെ നാല് എൻജിനുകളിൽ ഒന്ന് മാറ്റിയാണ് കാവേരി എൻജിൻ ഘടിപ്പിക്കാന ഒരുങ്ങുന്നത്. ഇത് മറ്റ് എൻജിനുകളുമായി താരതമ്യം ചെയ്ത് കാവേരി എൻജിന്റെ പ്രവർത്തനത്തെ വിലയിരുത്താൻ കഴിയും. എൻജിന്റെ പ്രവർത്തനക്ഷമത, ത്രസ്റ്റ് ശേഷി തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിലൂടെ വ്യക്തമാകുക. (Image Credits: Social Media)

5 / 5

എൻജിൻ വിമാനത്തിന്റെ സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ടോ എന്നറിയുന്നതിനും പരീക്ഷണത്തിന് മുമ്പ് സാധിക്കും. ഇന്ത്യയുടെ യുദ്ധവിമാനമായ ഘട്ടക്കിൽ കാവേരി എൻജിൻ ഘടിപ്പിക്കാൻ സാധിക്കുമോ എന്നറിയാൻ ഈ പരീക്ഷണത്തിലൂടെ സാധിക്കും. ജിടിആർഇയിലെ 20 ശാസ്ത്രജ്ഞരും റഷ്യൻ വിദഗ്ധരും ചേർന്നാണ് ഈ നിർണായക പരീക്ഷണം വിലയിരുത്തുന്നത്. (Image Credits: Social Media)

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ല, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം