Kavya Madhavan: ‘മഞ്ജു ആകാൻ ശ്രമിക്കേണ്ട, ആ റേഞ്ച് പിടിക്കാൻ പത്ത് വട്ടം ജനിക്കണം’; കാവ്യയ്ക്ക് വിമർശനം
Kavya Madhavan’s Australia Trip: ഓസ്ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുന്ന കാവ്യയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രത്തിൽ ജീൻസും ഷർട്ടും തൊപ്പിയും കൂളിംഗ് ഗ്ലാസും ധരിച്ചിട്ടുള്ള താരത്തെയാണ് കാണാൻ സാധിക്കുന്നത്.

ഒരു കാലത്ത് മലയാളികളുടെ പ്രിയ താരമായിരുന്നു നടി കാവ്യ മാധാവൻ. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന താരം കുടുംബത്തിനൊപ്പമാണ് മുഴുവൻ സമയവും. നല്ലൊരു ഭാര്യ, അമ്മ റോളുകളിൽ എല്ലാം കാവ്യ ബിസിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയതായി പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Image Credits: Instagram)

സഹോദരനും കുടുംബത്തിനൊപ്പം ഓസ്ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുന്ന കാവ്യയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. കാവ്യയുടെ സഹോദരൻ മിഥുനും കുടുംബവും വർഷങ്ങളായി ഓസ്ട്രേലിയയിലാണ് താമസം.

ജീൻസും ഷർട്ടും തൊപ്പിയും കൂളിംഗ് ഗ്ലാസും ധരിച്ചിട്ടുള്ള ഒരു ചിത്രമാണ് നടി ആദ്യം പങ്കുവെച്ചത്. പൊതുവെ സാരിയിലും ചുരിദാറിലും കാണാപ്പെടുന്ന താരത്തെ സറ്റൈലിഷ് ലുക്കിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.

മകൾ മഹാലക്ഷ്മിയേയും ചേട്ടൻ്റെ മക്കളേയും ചേർത്ത് പിടിച്ചുകൊണ്ടുള്ള മറ്റൊരു ചിത്രവും താരം പങ്കിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ സ്നേഹം പങ്കുവെച്ച് എത്തുന്നത്. അതേസമയം പതിവ് പോലെ തന്നെ കാവ്യയുടെ പോസ്റ്റിന് താഴെ നെഗറ്റീവ് കമൻ്റുകളും നിറയുന്നുണ്ട്.

എന്തുകൊണ്ടാണ് മൂത്തമകൾ മീനാക്ഷിയെ കൂട്ടാതിരുന്നത് എന്നാണ് ചിലരുടെ കമൻ്റ്. ഡോക്ടറായ മീനാക്ഷിക്ക് എളുപ്പത്തിൽ ലീവെടുത്ത് പോവാൻ കഴിയുമോയെന്നാണ് കാവ്യയുടെ ആരാധകർ ഇതിന് മറുപടി നൽകിയിരിക്കുന്നത്.

മഞ്ജു ആകാൻ ശ്രമിക്കേണ്ട, ആ റേഞ്ച് പിടിക്കാൻ കാവ്യ പത്ത് വട്ടം ജനിക്കണം എന്നാണ് മറ്റൊരു ആക്ഷേപം.എങ്ങനെയൊക്കെ പോസ് ചെയ്താലും മഞ്ജുവിൻ്റെ പരിസരത്ത് പോലും എത്തില്ലെന്നാണ് വേറൊരു കമൻ്റ്.