AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mustafizur Rahman: മുസ്തഫിസുര്‍ റഹ്‌മാന്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിസിബി

IPL 2026: മുസ്തഫിസുര്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയേക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബിസിസിഐ നിലപാട് തിരുത്തുമെന്ന തരത്തിലാണ് പ്രചരണം

Jayadevan AM
Jayadevan AM | Updated On: 09 Jan 2026 | 05:38 PM
മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്‍ 2026 ല്‍ നിന്ന് ഒഴിവാക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. ബിസിസിഐയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുസ്തഫിസുറിനെ ഒഴിവാക്കിയത്. ഇത് ഇരുരാജ്യങ്ങള്‍ക്കമിടയിലെ ക്രിക്കറ്റ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തി (Image Credits: Facebook)

1 / 5
എന്നാല്‍ മുസ്തഫിസുര്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയേക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബിസിസിഐ നിലപാട് തിരുത്തുമെന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) ഈ പ്രചരണങ്ങള്‍ നിഷേധിച്ചു (Image Credits: Facebook)

2 / 5
മുസ്തഫിസുറിന്റെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് ബിസിസിഐയുമായി ഒരു തരത്തിലും ചര്‍ച്ച നടത്തിയിട്ടില്ലെന്ന്‌ ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്ലാം ബുൾബുൾ പറഞ്ഞു. ബോർഡിലെ ആരോടും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ബിസിബി പ്രസിഡന്റ് പറഞ്ഞു. ഈ വാർത്തയിൽ സത്യമില്ലെന്നും അമിനുൾ ഇസ്ലാം വ്യക്തമാക്കി (Image Credits: Facebook)

3 / 5
ഈ സംഭവവികാസങ്ങളെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്ത് ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണം നിരോധിക്കാനും ബംഗ്ലാദേശ് തീരുമാനിച്ചിട്ടുണ്ട്. ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നു മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് അനുകൂലമായല്ല ബിസിസിഐ പ്രചരിച്ചത് (Image Credits: Facebook)

4 / 5
അതേസമയം, പൊതുവികാരങ്ങളുടെ പേരില്‍ ഇത്തരം തീരുമാനങ്ങള്‍ സ്വീകരിക്കരുതെന്ന് ബിസിബിയോട് മുന്‍ ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍ ആവശ്യപ്പെട്ടു. ഇത്തരം തീരുമാനങ്ങളുടെ അനന്തരഫലം 10 വര്‍ഷത്തോളം നീണ്ടുനില്‍ക്കുമെന്ന് തമീം ചൂണ്ടിക്കാട്ടി. എല്ലാവരും ഒത്തുചേർന്നാൽ പല പ്രശ്‌നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി (Image Credits: Facebook)

5 / 5