19ആം വയസിൽ പ്ലയർ ഓഫ് ദി ഇയർ; വിസ്മൃതികൾക്കൊടുവിൽ കെസിഎലിലൂടെ രണ്ടാം ഇന്നിംഗ്സിനൊരുങ്ങി വിനൂപ് മനോഹരൻ | KCL 2025 Who Is Vinoop Manoharan The Cricketer Scored 70 Off 30 Balls In The Final For Kochi Blue Tigers Against Aries Kollam Sailors Malayalam news - Malayalam Tv9

KCL 2025: 19ആം വയസിൽ പ്ലയർ ഓഫ് ദി ഇയർ; വിസ്മൃതികൾക്കൊടുവിൽ കെസിഎലിലൂടെ രണ്ടാം ഇന്നിംഗ്സിനൊരുങ്ങി വിനൂപ് മനോഹരൻ

Published: 

08 Sep 2025 | 12:56 PM

Who Is Vinoop Manoharan: ഫൈനലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ വിജയശില്പിയായ വിനൂപ് മനോഹരന് ഒരു കഴിഞ്ഞ കാലമുണ്ട്. 19ആം വയസിൽ പ്ലയർ ഓഫ് ദി ഇയർ നേടിയ ഒരു കാലം.

1 / 5
കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ച ഒരു താരമുണ്ട്, വിനൂപ് മനോഹരൻ. ഇന്നിംഗ്സ് ഓപ്പൺ ചെയ്ത് ഗംഭീര തുടക്കങ്ങൾ നൽകിയ വിനൂപാണ് ഫൈനലിൽ കൊച്ചിയെ താങ്ങിനിർത്തിയത്. വിനൂപ് കേരള ക്രിക്കറ്റിൽ പുതിയ ആളല്ല. (Vinoop Manoharan Instagram)

2 / 5
19ആം വയസിൽ കേരള ക്രിക്കറ്റിൻ്റെ പ്ലയർ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് സ്പിൻ ഓൾറൗണ്ടറായ വിനൂപ് മനോഹരൻ. 2011-12 വിജയ് ഹസാരെ ട്രോഫിയിലൂടെ കേരള ടീമിൽ അരങ്ങേറി.  2013- 2014 കന്നി രഞ്ജി സീസണിൽ 27 വിക്കറ്റും 354 റൺസും. പിന്നീട് പതിയെ വിസ്മൃതിയിലാണ്ടു.

3 / 5
അഞ്ച് വർഷങ്ങൾക്ക് ശേഷം 2018-19 രഞ്ജി സീസണിൽ ടീമിലേക്ക് തിരികെയെത്തിയ വിനൂപിന് എട്ടാം നമ്പരിൽ നിന്ന് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചു. ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ 96 റൺസടിച്ച വിനൂപ് മനോഹരൻ കേരള ടീമിനെ ക്വാർട്ടറിലേക്കെത്തിച്ചു.

4 / 5
വീണ്ടും വിസ്മരിക്കപ്പെട്ട വിനൂപ് 2022ലാണ് അവസാനമായി കേരള ടീമിൽ കളിച്ചത്. കെസിഎൽ ഒന്നാം സീസണിൽ ആലപ്പി റിപ്പിൾസിനായി കളിച്ച താരത്തിന് നല്ല പ്രകടനം പുറത്തെടുക്കാനായില്ല. 10 മത്സരങ്ങളിൽ നിന്ന് 102 സ്ട്രൈക്ക് റേറ്റിൽ കേവലം 103 റൺസ് മാത്രമാണ് താരം നേടിയത്.

5 / 5
എന്നാൽ, ഈ സീസണിൽ താരത്തിന് കൊച്ചി ഓപ്പണിംഗ് പൊസിഷൻ നൽകി. ഫൈനലിലെ 30 പന്തിൽ 70 ഉൾപ്പെടെ 172 സ്ട്രൈക്ക് റേറ്റിൽ 34 ശരാശരിയിൽ 414 റൺസ്. റൺ വേട്ടക്കാരിൽ മൂന്നാം സ്ഥാനത്ത്. 33 വയസുകാരനായ വിനൂപ് വീണ്ടും കേരള ടീമിൽ കളിക്കാമെന്ന പ്രതീക്ഷയിലാണ്.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ