KEAM Rank List 2025: കീം റാങ്ക് ലിസ്റ്റിന്റെ പ്രധാന ഘട്ടം; പ്ലസ് ടു മാര്‍ക്ക് എപ്പോള്‍ മുതല്‍ അപ്‌ലോഡ് ചെയ്യാം?
KEAM plus two mark adding 2025: പ്ലസ് ടു റിസല്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുകയാണ്. പ്ലസ്ടു റിസല്‍ട്ട് മെയ് 22നാണ് പുറത്തുവന്നത്

കീം റാങ്ക് ലിസ്റ്റ് തയ്യാറെടുക്കുന്നതിന് മുന്നോടിയായി യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് അപ്ലോഡ് ചെയ്യേണ്ട ലിങ്ക് ഉടന്‍ പുറത്തുവിട്ടേക്കും. പ്ലസ് ടു റിസല്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുകയാണ് (Image Credits: Freepik).

കീം സ്‌കോര്‍കാര്‍ഡ് നേരത്തെ പുറത്തുവിട്ടിരുന്നു. പ്ലസ്ടു റിസല്‍ട്ട് മെയ് 22നാണ് പുറത്തുവന്നത്. അതുകൊണ്ട് തന്നെ പ്ലസ്ടു/തത്തുല്യം മാര്‍ക്ക് ആഡ് ചെയ്യേണ്ട സമയപരിധി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭ്യമായിട്ടില്ല.

സമയപരിധി പ്രഖ്യാപിച്ചതിന് ശേഷം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കാനാകും. വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ഇതിനുള്ള സംവിധാനം ലഭ്യമാകും.

മാര്‍ക്ക് അപ്ലോഡ് ചെയ്യേണ്ട രീതി 2024-ലേതിന് സമാനമാകുമോയെന്ന് വ്യക്തമല്ല. കാര്യമായ മാറ്റങ്ങളുണ്ടായേക്കില്ല. കാന്‍ഡിഡേറ്റ് പോര്‍ട്ടലിലെ ‘Mark Submission for Engg’ എന്ന മെനു വഴിയായിരുന്നു കഴിഞ്ഞ തവണ മാര്‍ക്ക് അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നത്

കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 വരെയാണ് മാര്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ സാവകാശം അനുവദിച്ചിരുന്നത്. ഈ വര്‍ഷവും ഈ തീയതിയോട് ഏറെക്കുറെ അടുത്തെത്തുന്ന രീതിയിലാകും സാവകാശം അനുവദിക്കുന്നതെന്ന് പ്രതീക്ഷിക്കാം