കീർത്തി എഴുതിയ പ്രണയകവിതയും വിവാഹസാരിയിൽ തുന്നിച്ചേർത്തു; നെയ്തെടുത്തത് 405 മണിക്കൂര്‍ കൊണ്ട് | Keerthy Suresh wedding saree designed by Anita Dongre woven with personal love poem by Keerthy Malayalam news - Malayalam Tv9

Keerthy Suresh: കീർത്തി എഴുതിയ പ്രണയകവിതയും വിവാഹസാരിയിൽ തുന്നിച്ചേർത്തു; നെയ്തെടുത്തത് 405 മണിക്കൂര്‍ കൊണ്ട്

Published: 

14 Dec 2024 14:46 PM

Keerthy Suresh Wedding Saree: നടി കീർത്തി സുരേഷിന്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്. പരമ്പരാഗത ശൈലിയിലുള്ള കീർത്തിയുടെ വിവാഹസാരിക്ക് ആരാധകർ ഏറെയാണ്.

1 / 5തെന്നിന്ത്യൻ നായിക കീർത്തി സുരേഷും ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ആന്റണി തട്ടിലും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. പിന്നാലെ കീർത്തി പങ്കുവെച്ച വിവാഹചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പരമ്പരാഗത ശൈലിയിലുള്ള കീർത്തിയുടെ വിവാഹസാരിക്കും ഇപ്പോൾ ആരാധകർ ഏറെയാണ്. (Image Credits: Keerthy Suresh Instagram)

തെന്നിന്ത്യൻ നായിക കീർത്തി സുരേഷും ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ആന്റണി തട്ടിലും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. പിന്നാലെ കീർത്തി പങ്കുവെച്ച വിവാഹചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പരമ്പരാഗത ശൈലിയിലുള്ള കീർത്തിയുടെ വിവാഹസാരിക്കും ഇപ്പോൾ ആരാധകർ ഏറെയാണ്. (Image Credits: Keerthy Suresh Instagram)

2 / 5

പ്രശസ്ത ഡിസൈനർ അനിത ഡോംഗ്രെയാണ് കീർത്തിയുടെ വിവാഹസാരി ഡിസൈൻ ചെയ്തത്. മഞ്ഞയും പച്ചയും ചേർന്ന കാഞ്ചീപുരം സാരിയാണ് കീർത്തി വിവാഹത്തിന് ധരിച്ചത്. വൈര ഊസി എന്ന പരമ്പരാഗത രീതിയിലാണ് ഈ സാരി നെയ്തെടുത്തിട്ടുള്ളത്. (Image Credits: Keerthy Suresh Instagram)

3 / 5

ഒമ്പത് മുഴം നീളമുള്ള സാരിയിൽ കീർത്തി എഴുതിയ പ്രണയകവിതയും തുന്നിച്ചേർത്തിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. പ്രശാന്ത് ദയാനന്ദ്, യോഗാനന്ദം, കന്തവേൽ, സുബാഷ്, ശേഖർ, ശിവകുമാർ, കണ്ണിയപ്പൻ, കുമാർ എന്നീ നെയ്ത്ത് കലാകാരൻമാർ ചേർന്നാണ് ഈ സാരി നെയ്തെടുത്തത്. 405 മണിക്കൂറുകളെടുത്താണ് സാരി നെയ്തു തീർത്തത്. (Image Credits: Keerthy Suresh Instagram)

4 / 5

പരമ്പരാഗത രീതിയിൽ തമിഴ് സ്റ്റൈലിൽ വധുവായാണ് കീർത്തി വിവാഹത്തിന് അണിഞ്ഞൊരുങ്ങിയത്. മഞ്ഞയിൽ പച്ച ബോർഡറുള്ള പട്ടുസാരിയും, ജിമിക്കി കമ്മലും, ട്രഡീഷണൽ ടച്ചുള്ള ആഭരണങ്ങളും, നെറ്റിച്ചൂട്ടിയുമെല്ലാം ധരിച്ച് തികച്ചും ഒരു തമിഴ് ടച്ച് കീർത്തിയുടെ ലുക്കിന് ഉണ്ടായിരുന്നു. (Image Credits: Keerthy Suresh Instagram)

5 / 5

15 വർഷത്തിലേറെയായുള്ള പ്രണയത്തിനൊടുവിൽ ആണ് കീർത്തിയും ആന്റണിയും വിവാഹിതരായത്. ഇരുവരും ഒന്നിച്ചുള്ള ദീപാവലി ചിത്രം പങ്കുവെച്ചുകൊണ്ട് കീർത്തി തന്നെയായിരുന്നു പ്രണയ വിവരം ആദ്യം ആരാധകരുമായി പങ്കുവെച്ചത്. ഡിസംബർ 12-നായിരുന്നു വിവാഹം. (Image Credits: Keerthy Suresh Instagram)

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ