Keerthy Suresh Marriage: ഇത് ശരിക്കും ആരുടെ കല്യാണമാ; കീര്‍ത്തിയെയും വരനെയും കടത്തിവെട്ടി ഈ കുട്ടി താരം
Keerthy Suresh and Antony Thattil's Photos with Their Pet Nyke: കീര്‍ത്തിയുടെ വിവാഹചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. താരം തന്നെയാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

15 വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് നടി കീര്‍ത്തി സുരേഷും ബിസിനസുകാരനായ ആന്റണി തട്ടിലും വിവാഹിതരായിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെയും ഉറ്റ സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഗോവയില്‍ വെച്ചായിരുന്നു വിവാഹം. (Image Credits: Instagram)

കീര്‍ത്തിയുടെ വിവാഹചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. താരം തന്നെയാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. (Image Credits: Instagram)

എന്നാല്‍ കീര്‍ത്തി പങ്കുവെച്ച ഫോട്ടോകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചൊരു ചിത്രമുണ്ട്. മറ്റാരുടെയുമല്ല കീര്‍ത്തിയുടെ നായയായ നൈക്കിന്റേതാണ് ആ ചിത്രം. ചുവന്ന വസ്ത്രം ധരിച്ച് സുന്ദരനായി വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് നൈക്ക്. (Image Credits: Instagram)

നൈക്ക് തന്റെ വളര്‍ത്തുനായ അല്ലെന്നും മകനാണെന്നും താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആന്റണിയുടെ പേരിലെ അവസാന അക്ഷരങ്ങളും കീര്‍ത്തിയുടെ പേരിലെ ആദ്യാക്ഷരങ്ങളും നായക്ക് നൈക്ക് എന്ന് പേരിട്ടിരിക്കുന്നത്. (Image Credits: Instagram)

ആന്റണിയാണ് കീര്‍ത്തിക്ക് ഈ നായയെ സമ്മാനിച്ചത്. അതിനാലാണ് താരം ഇത്തരമൊരു പേര് തിരഞ്ഞെടുത്തതും. നൈക്കിനായി ഒരു ഇന്‍സ്റ്റഗ്രാം പേജും കീര്‍ത്തി തുടങ്ങിയിട്ടുണ്ട്. നൈക്കുമായി ബന്ധപ്പെട്ടുള്ള എല്ലാ വിശേഷങ്ങളും ഈ പേജ് വഴിയാണ് താരം പങ്കുവെക്കാറുള്ളത്. (Image Credits: Instagram)