തേങ്ങ തളർന്നു, വീട്ടിൽ ഇത് ഉണ്ടെങ്കിൽ ലക്ഷപ്രഭുവാകാം, വിലയിൽ വൻ കുതിപ്പ് | Kerala Market Price, Huge Drop in Coconut Prices While Areca Nut Rates Reach New Heights Malayalam news - Malayalam Tv9

Areca Nut Price: തേങ്ങ തളർന്നു, വീട്ടിൽ ഇത് ഉണ്ടെങ്കിൽ ലക്ഷപ്രഭുവാകാം, വിലയിൽ വൻ കുതിപ്പ്

Published: 

06 Jan 2026 | 04:51 PM

Areca Nut Price Hike: നാളികേര വിലയിൽ വൻ ഇടിവാണ് സമീപകാലങ്ങളിൽ സംഭവിച്ചത്. 78 രൂപയിൽ നിന്ന് പച്ചത്തേങ്ങ വില കിലോയ്ക്ക് 55 രൂപ നിരക്കിലേക്ക് താഴ്ന്നിരിക്കുകയാണ്. എന്നാൽ കേരളത്തിൽ സുലഭമായ മറ്റൊന്നിന് വിപണിയിൽ മൂല്യം കൂടുകയാണ്.

1 / 5
കേരളത്തിൽ നിലവിൽ നാളികേര കർഷകർക്ക് കഷ്ടകാലമാണ്. വിലയിൽ വൻ ഇടിവാണ് സമീപകാലങ്ങളിൽ സംഭവിച്ചത്.  78 രൂപയിൽ നിന്ന് പച്ചത്തേങ്ങ വില കിലോയ്ക്ക് 55 രൂപ നിരക്കിലേക്ക് താഴ്ന്നിരിക്കുകയാണ്. വില ഇനിയും കുറഞ്ഞേക്കുമെന്നാണ് സൂചന. വിപണിയിലടക്കം തേങ്ങ ധാരാളം എത്തുന്നതാണ് നിലവിലെ ഇടിവിന് കാരണം.

2 / 5
നാളികേരം തളർന്നുവെങ്കിലും കേരളത്തിൽ സുലഭമായ മറ്റൊന്നിന് വിപണിയിൽ മൂല്യം കൂടുകയാാണ്. കവുങ്ങാണ് ഇപ്പോൾ‌ താരം. വിപണിയിൽ ഡിമാൻഡ് കൂടിയതോടെ അടയ്ക്ക കർഷകരും സന്തോഷത്തിലാണ്. വ്യാവസായിക ആവശ്യങ്ങളിൽ അടയ്ക്കയ്ക്ക് ഡിമാന്റ് വർദ്ധിച്ചിട്ടുണ്ട്.

3 / 5
വിപണിയിൽ വില 495 - 510 രൂപയിലെത്തി. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 450 രൂപ വരെ ഉയർന്ന വില പിന്നീട് കൂപ്പുകുത്തുകയായിരുന്നു. നിലനിൽ മേൽത്തരം പഴയ കൊട്ടടയ്ക്കയ്ക്ക് കിലോയ്ക്ക് നൂറ് രൂപ വരെ കൂടിയിട്ടുണ്ട്.  പുതിയ അടയ്ക്കയുടെ വില ക്വിന്റലിന് 40,000- 50,000 വരെയാണ്. കിലോയ്ക്ക് 400 രൂപവരെ കർഷകർക്ക് ലഭിക്കുന്നു.

4 / 5
പുതുവർഷത്തിൽ വളരെ മികച്ച കച്ചവടമാണ് ലഭിച്ചത്. കേരളത്തിലെ പ്രധാന അടക്ക വിപണന കേന്ദ്രമായ ചാലിശേരിയിൽ 1500 ചാക്ക് അടക്കയാണ് വിൽപനയ്ക്കെത്തിയത്. പുതുവർഷ ലേലത്തിൽ പുതിയ അടക്ക കിലോക്ക് 450, പഴയത് 475 രൂപ നിരക്കിലാണ് വിറ്റുപോയത്. ഉൽപാദനം കുറഞ്ഞതോടെ പ്രാദേശിക അടക്കയുടെ ഡിമാൻഡ് കൂടുന്നതാണ് നിലവിലെ കുതിപ്പിന് കാരണം.

5 / 5
കമുക് തോട്ടങ്ങളുടെ വിസ്തൃതിയിൽ കുറവുണ്ടായിട്ടും ഉൽപാദന വർദ്ധിച്ചതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. മുൻ വർഷത്തെ അപേക്ഷിച്ച് കേരളത്തിൽ 331 ഹെക്ടർ കമുകു കൃഷിയാണു കുറഞ്ഞത്. എന്നാൽ 1534 ടണ്ണിന്റെ ഉൽപാദനം കൂടി. അടയ്ക്ക ഇറക്കുമതിയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. (Image Credit: Getty Images)

പാൽകുടിയും ഹൃദ്രോ​ഗവും തമ്മിലെന്തു ബന്ധം?
ഫുഡ് ഡെലിവറി ബോയിക്ക് എത്ര രൂപ ശമ്പളം ലഭിക്കും?
‘ജനനായകൻ’ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും
പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം
റോഡിൻ്റെ സൈഡിലൂടെ പോകുന്നത് എന്താണെന്ന് കണ്ടോ? കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച
റെജി ലൂക്കോസ് ബിജിെപിയിൽ ചേരുന്നു
ബേസിലിൻ്റെ കുട്ടുമ സുട്ടൂ! ഒപ്പം ഭാര്യയും കുഞ്ഞും
റെജി ലൂക്കോസിൻ്റെ ബിജെപി പ്രവേശനം എൽഡിഎഫിനെ ബാധിക്കില്ല