പ്ലസ് ടു ഫലം നാളെയെത്തും; ശതമാനം കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം | Kerala Plus Two Result 2025, Easy Guide to Calculate Percentage from Marks Malayalam news - Malayalam Tv9

Kerala Plus Two Result 2025: പ്ലസ് ടു ഫലം നാളെയെത്തും; ശതമാനം കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Updated On: 

21 May 2025 18:25 PM

Kerala Plus Two Result 2025 Percentage Calculation: പ്ലസ് ടു സ്കോർ ഷീറ്റിൽ മാർക്കും ഗ്രേഡും മാത്രമാണ് ഉണ്ടാവുക. അതിനാൽ ലഭിച്ച മാർക്കുകൾ ഉപയോഗിച്ച് ശതമാനം എങ്ങനെ കണക്കാക്കുമെന്ന് പരിശോധിക്കാം.

1 / 5ഈ വർഷത്തെ പ്ലസ് ടു പരീക്ഷ ഫലം നാളെ (മെയ് 21) പ്രഖ്യാപിക്കും. 4,44,707 വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തിയശേഷം, ഉച്ചയ്ക്ക് 3.30 മുതൽ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. (Image Credits: PTI)

ഈ വർഷത്തെ പ്ലസ് ടു പരീക്ഷ ഫലം നാളെ (മെയ് 21) പ്രഖ്യാപിക്കും. 4,44,707 വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തിയശേഷം, ഉച്ചയ്ക്ക് 3.30 മുതൽ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. (Image Credits: PTI)

2 / 5

പ്ലസ് ടു സ്കോർ ഷീറ്റിൽ മാർക്കും ഗ്രേഡും മാത്രമാണ് ഉണ്ടാവുക. ശതമാനം ഉണ്ടാകില്ല. അതിനാൽ ലഭിച്ച മാർക്കുകൾ ഉപയോഗിച്ച് ശതമാനം എങ്ങനെ കണക്കാക്കുമെന്ന് പരിശോധിക്കാം. (Image Credits: PTI)

3 / 5

സ്‌കോർ ഷീറ്റിൽ പ്ലസ് വണ്ണിൽ ലഭിച്ച മാർക്കും പ്ലസ് ടുവിൽ ലഭിച്ച മാർക്കും, രണ്ടും ചേർന്നുള്ള ആകെ മാർക്കും (ഗ്രാൻഡ് ടോട്ടൽ) നൽകിയിട്ടുണ്ടാവും. നിങ്ങൾക്ക് എല്ലാ വിഷയങ്ങൾക്കും ലഭിച്ച ഗ്രാൻഡ് ടോട്ടൽ മാർക്കുകളുടെ ആകെ തുക കണ്ടെത്തി, അതിനെ 1200 കൊണ്ട് ഹരിക്കുക. ശേഷം ആ സംഖ്യയെ 100 കൊണ്ട് ഗുണിക്കുമ്പോൾ ശതമാനം ലഭിക്കും. (Image Credits: PTI)

4 / 5

ഉദാഹരണത്തിന്, 190, 195, 189, 185, 187, 194 എന്നിങ്ങനെയാണ് ലഭിച്ച മാർക്കുകൾ എന്ന് കരുതുക. ശതമാനം കണക്കാക്കുന്നതിനായി ആദ്യം ഈ നമ്പറുകളുടെ ആകെ തുക കണ്ടെത്തുക. 180+190+193+189+191+185= 1140. ഇനി ലഭിച്ച സംഖ്യയെ 1200 കൊണ്ട് ഹരിക്കുക, 1140/1200=0.95. ശതമാനം കണക്കാക്കുന്നതിനായി ഈ സംഖ്യയെ 100 കൊണ്ട് ഗുണിക്കുമ്പോൾ ശതമാനം ലഭിക്കും. 0.95*100=95 ശതമാനം. (Image Credits: PTI)

5 / 5

അതേസമയം, പ്ലസ് ടുവിൽ എ പ്ലസ്, എ, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ്, ഡി എന്നിങ്ങനെ എട്ട് ഗ്രേഡുകളാണ് ഉള്ളത്. ഇതിൽ ഡി പ്ലസ് വരെ ഗ്രേഡ് ലഭിക്കുന്നവർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടും. (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും