തേങ്ങയും വെളിച്ചെണ്ണയും വേറെ ലെവലില്‍; വില താങ്ങാനാകുമോ? | Kerala sees a drop in coconut and coconut oil prices at the start of 2026 will they go up again Malayalam news - Malayalam Tv9

Coconut Oil Price: തേങ്ങയും വെളിച്ചെണ്ണയും വേറെ ലെവലില്‍; വില താങ്ങാനാകുമോ?

Published: 

02 Jan 2026 | 07:43 AM

Coconut and Coconut Oil Price in Kerala: സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉണ്ടാക്കുന്നതിനായി വലിയ അളവില്‍ വെളിച്ചെണ്ണ ശേഖരിക്കുന്നതാണ് വില വര്‍ധിക്കുന്നതിന് കാരണമായി പറഞ്ഞിരുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെ ഇതിനായി തേങ്ങയും വെളിച്ചെണ്ണയും കൊണ്ടുപോകുമ്പോള്‍, അവയുടെ ലഭ്യത കുറയുകയും വില വര്‍ധനവിന് കാരണമാകുകയും ചെയ്യും.

1 / 5സംസ്ഥാനത്ത് 2026ല്‍ വെളിച്ചെണ്ണ, തേങ്ങ എന്നിവയുടെ വില കുതിച്ചുയരുമെന്ന് പ്രവചനങ്ങളുണ്ട്. എന്നാല്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്നെത്തുന്നത്. ക്രമാതീതമായി കുതിച്ചുയര്‍ന്ന വെളിച്ചെണ്ണ വില താഴേക്കെത്തിയിരിക്കുന്നു. (Image Credits: Getty Images)

സംസ്ഥാനത്ത് 2026ല്‍ വെളിച്ചെണ്ണ, തേങ്ങ എന്നിവയുടെ വില കുതിച്ചുയരുമെന്ന് പ്രവചനങ്ങളുണ്ട്. എന്നാല്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്നെത്തുന്നത്. ക്രമാതീതമായി കുതിച്ചുയര്‍ന്ന വെളിച്ചെണ്ണ വില താഴേക്കെത്തിയിരിക്കുന്നു. (Image Credits: Getty Images)

2 / 5

സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉണ്ടാക്കുന്നതിനായി വലിയ അളവില്‍ വെളിച്ചെണ്ണ ശേഖരിക്കുന്നതാണ് വില വര്‍ധിക്കുന്നതിന് കാരണമായി പറഞ്ഞിരുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെ ഇതിനായി തേങ്ങയും വെളിച്ചെണ്ണയും കൊണ്ടുപോകുമ്പോള്‍, അവയുടെ ലഭ്യത കുറയുകയും വില വര്‍ധനവിന് കാരണമാകുകയും ചെയ്യും.

3 / 5

എന്നാല്‍ തമിഴ്‌നാട്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന തേങ്ങയുടെ അളവ് വര്‍ധിച്ചു. ഇതാണ് നിലവില്‍ മലയാളികളെ തുണച്ചിരിക്കുന്നത്. തേങ്ങ ആവശ്യത്തിന് എത്തുന്നത് വെളിച്ചെണ്ണ, തേങ്ങ വിലകള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

4 / 5

എന്നാല്‍ തേങ്ങ വില്‍പന നടത്തി ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് വിലയിടിവ് ഭീഷണിയാണ്. നിലവില്‍ 53 മുതല്‍ 60 രൂപ വരെയാണ് ഒരു കിലോ തേങ്ങയ്ക്ക് ആവശ്യക്കാര്‍ നല്‍കേണ്ടത്. ഇതിലും താഴെ തുകയ്ക്ക് തേങ്ങ വില്‍ക്കേണ്ടി വരുന്നത് കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകും.

5 / 5

സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയും 350 നും അതിന് താഴേക്കുമെത്തി. വില ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, സപ്ലൈകോ വഴി കുറഞ്ഞ നിരക്കില്‍ വെളിച്ചെണ്ണ വിതരണം ചെയ്യുന്നതും ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു.

ഈ ആഹാരങ്ങള്‍ ഒന്നിച്ച് കഴിക്കരുത്‌
ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു... ക്ഷീണം അകറ്റാൻ കഴിക്കേണ്ട പഴങ്ങൾ.
പ്രമേഹ രോഗികള്‍ക്ക് മത്തന്‍ കഴിക്കാമോ?
ബാർലി വെള്ളം സ്ഥിരമായി കുടിച്ചാൽ... ഇക്കാര്യങ്ങൾ അറിയാമോ
കടലിൽ ഒഴുകി നടന്ന ബ്ലൂടൂത്ത് സ്പീക്കർ, പിന്നെയും പ്രവർത്തിച്ചു
Vande Bharat Sleeper Train : വന്ദേഭാരത് സ്ലീപ്പറിൻ്റെ അകം കണ്ടിട്ടുണ്ടോ
കേരള പോലീസിൻ്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
ആനകളുടെ റൂട്ട് മാർച്ച്