എസ്എസ്എൽസി, പ്ലസ് ടുക്കാർക്ക് ഇത്തവണ ഗ്രേസ് മാർക്ക് എത്ര? | Kerala SSLC and Higher Secondary Grace Marks Revised, What is New in 2025 Malayalam news - Malayalam Tv9

Kerala SSLC, Plus Two Result 2025: എസ്എസ്എൽസി, പ്ലസ് ടുക്കാർക്ക് ഇത്തവണ ഗ്രേസ് മാർക്ക് എത്ര?

Updated On: 

02 May 2025 | 06:17 PM

Kerala SSLC and Higher Secondary Grace Marks Revised: ഇത്തവണ സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും ഉയർത്തിയിട്ടുണ്ട്. ആദ്യ നാല് സ്ഥാനക്കാർക്കാണ് ആദ്യം ഗ്രേസ് മാർക്ക് നൽകിയിരുന്നതെങ്കിൽ ഇനി മുതൽ ആദ്യ എട്ട് സ്ഥാനം വരെ നേടുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കും.

1 / 5
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ ഫലങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികൾ. മെയ് 9ന് എസ്എസ്എൽസി ഫലം പ്രസിദ്ധീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. എന്നാൽ, ഹയർസെക്കൻഡറി ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. (Image Credits: PTI)

2 / 5
അതിനിടെ, ഇത്തവണ സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും ഉയർത്തിയിട്ടുണ്ട്. ആദ്യ നാല് സ്ഥാനക്കാർക്കാണ് ആദ്യം ഗ്രേസ് മാർക്ക് നൽകിയിരുന്നതെങ്കിൽ ഇനി മുതൽ ആദ്യ എട്ട് സ്ഥാനം വരെ നേടുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കും. അതിനുപുറമെ, സ്‌കൂൾ സോഷ്യൽ സർവീസ് സ്കീമിനും ഗ്രേസ് മാർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. (Image Credits: PTI)

3 / 5
സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്കൊപ്പം സ്പോർട്സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനുകൾ നടത്തുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്കും പുതിയ ഗ്രേസ് മാർക്ക് സംവിധാനം ബാധകമാണ്. ഈ മത്സരങ്ങളിൽ വിജയിക്കുന്ന ആദ്യ എട്ട് സ്ഥാനക്കാർക്ക് യഥാക്രമം 20, 17, 14, 10, 8, 6, 4, 2 എന്നിങ്ങനെ ഗ്രേസ് മാർക്ക് ലഭിക്കും. (Image Credits: PTI)

4 / 5
അതുപോലെ, സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീമിൽ എ, ബി, സി ഗ്രേഡുകൾ ലഭിക്കുന്നവർക്ക് യഥാക്രമം 25, 15, 10 എന്നിങ്ങനെ മാർക്ക് ലഭിക്കുന്നതാണ്. എന്നാൽ, എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ 90 ശതമാനമോ അതിന് മുകളിലോ മാർക്ക് നേടുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതല്ല. (Image Credits: PTI)

5 / 5
കൂടാതെ, കലോത്സവം, ശാസ്ത്രോത്സവം, ശാസ്ത്ര സെമിനാർ എന്നിവയിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 20 മാർക്കും, ബി ഗ്രേഡ് ലഭിക്കുന്നവർക്ക് 15 മാർക്കും, സി ഗ്രേഡ് ലഭിക്കുന്നവർക്ക് 10 മാർക്ക് വീതവും ലഭിക്കും. അതേസമയം, അന്തർ ദേശീയ, ദേശീയ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നിലവിൽ ഉള്ള ഗ്രേസ് മാർക്ക് തന്നെ തുടരും. (Image Credits: PTI)

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ