പരിഹാസം അതിരുവിട്ടു; ആരാധകരെ മർദ്ദിക്കാൻ പാഞ്ഞടുത്ത് പാക് താരം ഖുഷ്ദിൽ ഷാ: വിവാദം | Khushdil Shah Tries To Attack Fans In Gallery Creats Controversy PCB Issues Statement Malayalam news - Malayalam Tv9

Khushdil Shah: പരിഹാസം അതിരുവിട്ടു; ആരാധകരെ മർദ്ദിക്കാൻ പാഞ്ഞടുത്ത് പാക് താരം ഖുഷ്ദിൽ ഷാ: വിവാദം

Published: 

05 Apr 2025 18:24 PM

Khushdil Shah Tries To Attack Fans: ആരാധകരെ മർദ്ദിക്കാൻ പാഞ്ഞടുത്ത പാകിസ്താൻ ക്രിക്കറ്റ് താരം ഖുഷ്ദിൽ ഷാ വിവാദത്തിൽ. ന്യൂസീലൻഡിനെതിരായ അവസാന ഏകദിനത്തിൽ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവം.

1 / 5ആരാധകരെ മർദ്ദിക്കാനനൊരുങ്ങിയ പാക് ക്രിക്കറ്റ് താരം ഖുഷ്ദിൽ ഷാ വിവാദത്തിൽ. പരിഹാസം അതിരുവിട്ടപ്പോഴാണ് ഖുഷ്ദിൽ ഷാ ആരാധകരെ മർദ്ദിക്കാനായി പാഞ്ഞടുത്തത്. ന്യൂസീലൻഡിനെതിരെ അവരുടെ നാട്ടിൽ വച്ച് നടന്ന ഏകദിന പരമ്പര അടിയറ വച്ചതിന് പിന്നാലെയായിരുന്നു സംഭവം. (Image Courtesy - Social Media)

ആരാധകരെ മർദ്ദിക്കാനനൊരുങ്ങിയ പാക് ക്രിക്കറ്റ് താരം ഖുഷ്ദിൽ ഷാ വിവാദത്തിൽ. പരിഹാസം അതിരുവിട്ടപ്പോഴാണ് ഖുഷ്ദിൽ ഷാ ആരാധകരെ മർദ്ദിക്കാനായി പാഞ്ഞടുത്തത്. ന്യൂസീലൻഡിനെതിരെ അവരുടെ നാട്ടിൽ വച്ച് നടന്ന ഏകദിന പരമ്പര അടിയറ വച്ചതിന് പിന്നാലെയായിരുന്നു സംഭവം. (Image Courtesy - Social Media)

2 / 5

ഏപ്രിൽ അഞ്ച് ശനിയാഴ്ചയായിരുന്നു സംഭവം. ബേ ഓവലിൽ നടന്ന അവസാന മത്സരത്തിൽ 43 റൺസിന് പരാജയപ്പെട്ട പാകിസ്താൻ പരമ്പരയിലെ മൂന്ന് മത്സരങ്ങളും തോറ്റു. ഈ മത്സരത്തിന് പിന്നാലെ പാകിസ്താൻ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ ഖുഷ്ദിൽ ഷാ ആരാധകരെ മർദ്ദിക്കാൻ പാഞ്ഞടുക്കുകയായിരുന്നു.

3 / 5

ന്യൂസീലൻഡിനെതിരായ പരമ്പര പരാജയത്തിൽ ആരാധകർ പാക് താരങ്ങളെ തുടർച്ചയായി പരിഹസിച്ചെന്നും ഇത് ഖുഷ്ദിലിനെ പ്രകോപ്പിച്ചെന്നുമാണ് അഭ്യൂഹങ്ങൾ. എന്നാൽ, കളി കാണാനെത്തിയ വിദേശ ആരാധകർ താരങ്ങളുടെ നേർക്ക് അസഭ്യ പരാമർശം നടത്തിയെന്നും ഇത് ഖുഷ്ദിൽ ഷായെ ചൊടിപ്പിച്ചു എന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറയുന്നു.

4 / 5

ഗ്യാലറിയിൽ നിന്ന് പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നത് ഖുഷ്ദിൽ ഷായെ പ്രകോപിപ്പിക്കുകയായിരുന്നു എന്ന് പിസിബി വാർത്താ കുറിപ്പിൽ അറിയിച്ചു. ഇതോടെയാണ് ഖുഷ്ദിൽ ഷാ പ്രതികരിച്ചത്. പിന്നാലെ ഗ്യാലറിയിലുണ്ടായിരുന്ന അഫ്ഗാൻ ആരാധകർ പഷ്തോയിൽ അസഭ്യ പരാമർശങ്ങൾ നടത്തി.

5 / 5

ഇതോടെ പാകിസ്താൻ ടീം സ്റ്റേഡിയം അധികൃതരോട് പരാതിപ്പെട്ടു. പിന്നാലെ രണ്ട് ആരാധകരെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയെന്നും പിസിബിയുടെ വാർത്താ കുറിപ്പിൽ പറയുന്നു. 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ന്യൂസീലൻഡ് 265 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ 221 റൺസിന് പാകിസ്താൻ ഓൾ ഔട്ടാവുകയായിരുന്നു.

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ