Happy Birthday Mammootty: പഴയ മമ്മൂട്ടിയല്ല കൊവിഡാനന്തര മമ്മൂട്ടി; സിംഹാസനം തിരിച്ചുപിടിച്ച മെഗാസ്റ്റാര്‍
Mammootty Films: കൊവിഡ് കാലം നമുക്കെല്ലാം സമ്മാനിച്ചത് പുതിയ ഒരു അനുഭവമാണ്. മദ്യവും മറ്റ് ലഹരി ഉത്പന്നങ്ങളും ലഭിക്കാതെ വന്നതോടെ അക്കാലത്ത് പലരും തങ്ങളുടെ ദുശീലങ്ങളെല്ലാം ഉപേക്ഷിച്ചു. അങ്ങനെ പലരുടെയും ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.

മമ്മൂട്ടി എന്ന നടനെ നടനാക്കി മാറ്റിയ ഒട്ടനവധി ചിത്രങ്ങളുണ്ട്. എന്നാല്‍ മഹാനടന്‍ എന്ന് ഏവരും വിശേഷിപ്പിച്ചപ്പോഴും ഒരിടയ്ക്ക് വെച്ച് അദ്ദേഹത്തിന് കാലിടറി. ഒട്ടനവധി സിനിമകള്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. അവയില്‍ പലതും വിചാരിച്ച വിജയം കണ്ടില്ല. (Photo Credits: Instagram)

ഈ പറഞ്ഞതെല്ലാം കൊവിഡിന് മുമ്പുള്ള മമ്മൂട്ടിയെ കുറിച്ചാണ്. എന്നാല്‍ കൊവിഡിന് ശേഷം പ്രേക്ഷകര്‍ കണ്ടത് അടിമുടി മാറിയ മമ്മൂട്ടിയെയാണ്. കൊവിഡിന് ശേഷം നിരനിരയായി ഒട്ടനവധി ചിത്രങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. എല്ലാം ഒന്നിനൊന്ന് മികച്ചത്. (Image Credits: Instagram)

കൊവിഡിന് ശേഷം മമ്മൂട്ടിയുടേതായി പുറത്തുവന്ന ചിത്രങ്ങള്‍ ഏറെയും ബോക്‌സോഫീസില്‍ വിജയം നേടിയവയോ നിരൂപക പ്രശംസ നേടിയവയോ ആണ്. ഇത് എല്ലാ പ്രേക്ഷകരും ഒന്നടങ്കം പറയുന്ന കാര്യം കൂടിയാണ്. (Image Credits: Instagram)

മറ്റൊരു ഇന്‍ഡസ്ട്രിക്കും സ്വന്തമാക്കാന്‍ സാധിക്കാത്ത അല്ലെങ്കില്‍ അവകാശപ്പെടാനില്ലാത്ത നേട്ടമാണ് കഴിഞ്ഞ കുറച്ചുനാളുകളില്‍ മമ്മൂട്ടി സ്വന്തമാക്കിയത്. താനോ തന്നിലെ പ്രതിഭയോ എങ്ങും പോയിട്ടില്ലെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. (Image Credits: Instagram)

പ്രേക്ഷകരെ നിരന്തരം വിസ്മയിപ്പിക്കാന്‍ തന്നെയാണ് മമ്മൂട്ടി തീരുമാനിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഭാവപ്രകടനങ്ങളിലൂടെയുള്ള ഒട്ടനവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. (Image Credits: Instagram)