ശരീരഭാ​രം കുറയ്ക്കാൻ സ്ത്രീകൾ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്? ഇതാ കാരണങ്ങൾ | Know the reasons why women find it difficult to lose their weight, details about that obstacles Malayalam news - Malayalam Tv9

Weight Loss In Women: ശരീരഭാ​രം കുറയ്ക്കാൻ സ്ത്രീകൾ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്? ഇതാ കാരണങ്ങൾ

Published: 

02 May 2025 09:22 AM

How To Loss Weight In Women: പിസിഒഎസ്, തൈറോയിഡ്, ഹോർമോണുകളുടെ അസന്തുലിതാവസ്ഥ എന്നിവയുൾപ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾ സ്ത്രീകളിൽ സാധാരണമാണ്. ആരോഗ്യകരമായ ഭക്ഷണശീലം നിലനിർത്തുക എന്നതാണ് ഇവിടെ പ്രധാനം. അതിലൂടെ നിങ്ങൾക്ക് ഒരു പരിധിവരെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും.

1 / 5ഹോർമോൺ മാറ്റങ്ങൾ, ജീവിതശൈലി തുടങ്ങി നിരവധി കാരണങ്ങളാൽ സ്ത്രീകൾക്ക് ശരീരഭാരം വർദ്ധിക്കാറുണ്ട്. അതിനാൽ തന്നെ അവർക്ക് പുരുഷൻമാരെപോൽ അത്ര പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ സാധിച്ചെന്ന് വരില്ല. ആർത്തവം, ഗർഭം, ആർത്തവവിരാമം എന്നിവയിലെ ഹോർമോൺ വ്യതിയാനങ്ങൾ ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും വിശപ്പ് വർദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യാറുണ്ട്. (Image Credits: Freepik)

ഹോർമോൺ മാറ്റങ്ങൾ, ജീവിതശൈലി തുടങ്ങി നിരവധി കാരണങ്ങളാൽ സ്ത്രീകൾക്ക് ശരീരഭാരം വർദ്ധിക്കാറുണ്ട്. അതിനാൽ തന്നെ അവർക്ക് പുരുഷൻമാരെപോൽ അത്ര പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ സാധിച്ചെന്ന് വരില്ല. ആർത്തവം, ഗർഭം, ആർത്തവവിരാമം എന്നിവയിലെ ഹോർമോൺ വ്യതിയാനങ്ങൾ ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും വിശപ്പ് വർദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യാറുണ്ട്. (Image Credits: Freepik)

2 / 5

ഈ സ്വാഭാവിക മാറ്റങ്ങൾ സ്ത്രീകൾക്ക് സ്ഥിരമായ ശരീരഭാരം നിലനിർത്താനും കുറയ്ക്കാനും തടസ്സമാകുന്നു. സമ്മർദ്ദം, ഉത്കണ്ഠ, അല്ലെങ്കിൽ വൈകാരിക വെല്ലുവിളികൾ എന്നിവ പലപ്പോഴും സ്ത്രീകളെ അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും. ആരോഗ്യകരമായ ഭക്ഷണശീലം നിലനിർത്തുക എന്നതാണ് ഇവിടെ പ്രധാനം. അതിലൂടെ നിങ്ങൾക്ക് ഒരു പരിധിവരെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും.

3 / 5

അമ്മമാർക്കും തിരക്കുള്ള സ്ത്രീകൾക്കും ശരിയായ അളവിൽ ഉറക്കം ലഭിക്കണമെന്നില്ല. കൂടാതെ ഗ്രെലിൻ, ലെപ്റ്റിൻ തുടങ്ങിയ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ അളവിൽ മാറ്റവും സംഭവിച്ചേക്കാം. ഇത് ഭക്ഷണത്തോടുള്ള ആസക്തി വർദ്ധിപ്പിക്കുകയും, ഊർജ്ജ നില കുറയ്ക്കുന്നതിനും, അനാരോഗ്യകരമായ ജീവിതശൈലിയിലൂടെ കടന്നുപോകാനും കാരണമാകുന്നു.

4 / 5

ശരിയായ രീതിയിലല്ല നിങ്ങൾ ഡയറ്റെടുക്കുന്നതെങ്കിൽ ആദ്യം ശരീരഭാ​രം കുറയുമെങ്കിലും പിന്നീട് വർദ്ധിക്കുന്നതായി കാണാം. ഹോർമോണുകളുടെയും പ്രത്യുൽപാദന പ്രവർത്തനങ്ങളുടെയും ഭാ​ഗമായി സ്ത്രീകളുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടിയേക്കാം. ഇത് അവരുടെ ശരീരഭാരം കുറയ്ക്കുന്നതിന് തടസ്സമാകുന്ന ഘടകമാണ്.

5 / 5

പിസിഒഎസ്, തൈറോയിഡ്, ഹോർമോണുകളുടെ അസന്തുലിതാവസ്ഥ എന്നിവയുൾപ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾ സ്ത്രീകളിൽ സാധാരണമാണ്. അത്തരം രോഗങ്ങൾ ഒരാളുടെ മെറ്റബോളിസത്തിന്റെ പ്രവർത്തനം മന്ദഗതിയിലാക്കുകയും, കൊഴുപ്പ് സംഭരണം വർദ്ധിപ്പിക്കുകയും, ശരീരഭാരം കുറയ്ക്കുന്നത് വളരെ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും