Vitamin B Foods: മുടി വളർച്ചയ്ക്ക് കഴിക്കേണ്ട വൈറ്റമിൻ ബി അടങ്ങിയ ഭക്ഷണങ്ങൾ ഇവയാണ്
Vitamin B Foods For Hairgrowth: മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും നല്ല മാർഗമായി മുട്ട കഴിക്കുന്നത് കണക്കാക്കുന്നു. കെരാറ്റിൻ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ബി വൈറ്റമിനായ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുള്ളതിനാലാണിത്. ബയോട്ടിന്റെ കുറവ് മുടിയുടെ ഉള്ള് കുറയുന്നതിനും മുടി പൊട്ടുന്നതിനും കാരണമാകും.

മുടിയുടെ ഫോളിക്കിളുകളെ പോഷിപ്പിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും വൈറ്റമിൻ ബി നിർണായക പങ്ക് വഹിക്കുന്നു. വൈറ്റമിൻ ബിയുടെ കുറവ് മുടി കൊഴിയുന്നതിനോ, മുടി കൊഴിച്ചിൽ ഉണ്ടാകുന്നതിനോ, മുടിയുടെ തിളക്കം കുറയുന്നതിനോ കാരണമാവുകയും ചെയ്യും. അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ വൈറ്റമിൻ ബി ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. (Image Credits: Freepik

വൈറ്റമിൻ ബി 6 മുതൽ ബയോട്ടിൻ (ബി 7), ഫോളേറ്റ് (ബി 9) തുടങ്ങിയ ഈ വൈറ്റമിനുകൾ നിങ്ങളുടെ മുടിയെ ശക്തവും തിളക്കമുള്ളതുമാക്കി വളരാൻ സഹായിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്ന ഘടകങ്ങളാണ്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തമമായ വൈറ്റമിൻ ബി അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും നല്ല മാർഗമായി മുട്ടകളെ കണക്കാക്കുന്നത്, കെരാറ്റിൻ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ബി വൈറ്റമിനായ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുള്ളതിനാലാണ്. ബയോട്ടിന്റെ കുറവ് മുടിയുടെ ഉള്ള് കുറയുന്നതിനും മുടി പൊട്ടുന്നതിനും കാരണമാകും.

ആരോഗ്യമുള്ള മുടി നിലനിർത്താൻ അത്യാവശ്യമായ ഫോളേറ്റ് (വിറ്റാമിൻ ബി9), വൈറ്റമിൻ ബി6 തുടങ്ങിയ നിരവധി ബി വൈറ്റമിനുകൾ ഉൾപ്പെടെയുള്ള പോഷകങ്ങളുടെ ഒരു കലവറയാണ് ചീര. ചീരയിലെ ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിനുകൾ എ, സി എന്നിവയും മുടി കൊഴിയുന്നത് തടയാനും മുടിയുടെ വേരുകളിൽ നിന്ന് അറ്റം വരെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.

അവോക്കാഡോകൾ ബി 5 (പാന്റോതെനിക് ആസിഡ്), ബി 7 (ബയോട്ടിൻ) പോലുള്ള ബി വിറ്റാമിനുകളാൽ സമ്പന്നമാണ്. ഈ വൈറ്റമിനുകൾ തലയോട്ടിയുടെയും മുടിയുടെ ഫോളിക്കിളുകളുടെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അവോക്കാഡോകളിൽ ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.