ഇതെന്താ ഇങ്ങനെ! ലീഡറെ മാറ്റി കെ-പോപ്പ് ബാൻഡായ 'ട്രെഷർ'; കാരണം ഇതാണ് | Kpop Band Treasure Unexpectedly Changes Leaders, Here is the Surprising Reason Behind This Malayalam news - Malayalam Tv9

K-pop Band Treasure: ഇതെന്താ ഇങ്ങനെ! ലീഡറെ മാറ്റി കെ-പോപ്പ് ബാൻഡായ ‘ട്രെഷർ’; കാരണം ഇതാണ്

Published: 

09 Mar 2025 21:27 PM

Treasure Unexpectedly Changes Leaders: 2020 ഓഗസ്റ്റ് ഏഴിനാണ് ട്രെഷർ സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചത്. 12 അംഗങ്ങളോടെ ആരംഭിച്ച ബാൻഡിൽ നിലവിൽ 10 പേരാണ് ഉള്ളത്.

1 / 5ഏറെ ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് ട്രെഷർ. കെ-പോപ്പിലെ സാധാരണ രീതികളിൽ നിന്ന് വ്യത്യസ്തമായ ഒരു രീതി സ്വീകരിച്ചതിനെ തുടർന്ന് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ബാൻഡ് ഇപ്പോൾ. (Image Credits: X)

ഏറെ ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് ട്രെഷർ. കെ-പോപ്പിലെ സാധാരണ രീതികളിൽ നിന്ന് വ്യത്യസ്തമായ ഒരു രീതി സ്വീകരിച്ചതിനെ തുടർന്ന് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ബാൻഡ് ഇപ്പോൾ. (Image Credits: X)

2 / 5

അടുത്തിടെ ട്രെഷർ ലീഡറെ മാറ്റിയതാണ് ചർച്ചകൾക്ക് വഴിവെച്ചത്. മുമ്പ് ചോയ് ഹ്യൂൺ സുക്കും ജിഹൂനും വഹിച്ചിരുന്ന ലീഡർ സ്ഥാനമാണ് ജുങ്ക്യൂവും അസാഹിയും ഈ വർഷത്തിന്റെ തുടക്കത്തോടെ ഏറ്റെടുത്തത്. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. (Image Credits: X)

3 / 5

ഒടുവിലിതാ, കെബിഎസ് കൂൾ എഫ്എമ്മിലെ പാർക്ക് മ്യുങ് സൂയുടെ റേഡിയോ ഷോയ്ക്കിടെ ലീഡർ മാറ്റാതെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബാൻഡിലെ അംഗങ്ങൾ. ഈ മാറ്റത്തിന് പിന്നിലെ കാരണം മുൻ ലീഡർമാർ പ്രശ്നം ഉണ്ടാക്കിയതാണോ എന്ന് തമാശ രൂപേണ അവതാരകൻ താരങ്ങളോട് ചോദിച്ചു. (Image Credits: X)

4 / 5

കമ്പനിയുമായുള്ള ധാരണ പ്രകാരമാണ് തീരുമാനമെന്ന് ചോയ് ഹ്യൂൺ സുക്ക് വ്യക്തമാക്കി. കൂടുതൽ അംഗങ്ങൾ നേതൃത്വപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ രണ്ട് വർഷത്തിലും ലീഡറെ മാറ്റാൻ ആണ് തീരുമാനിച്ചിരുക്കുന്നതെന്നും താരം പറഞ്ഞു. (Image Credits: X)

5 / 5

കമ്പനിയുമായി ചർച്ച ചെയ്ത ശേഷം ഓരോ രണ്ട് വർഷത്തിലും ലീഡറെ മാറ്റുന്നത് നല്ലതാണെന്ന് തങ്ങൾക്കും തോന്നിയെന്നും, അങ്ങനെയാണ് ഇത് സംഭവിച്ചതെന്നും ചോയ് ഹ്യൂൺ സുക്ക് പറഞ്ഞു. 2020 ഓഗസ്റ്റ് ഏഴിനാണ് ട്രെഷർ കെ-പോപ്പ് ലോകത്ത് അരങ്ങേറ്റം കുറിച്ചത്. 12 അംഗങ്ങളോടെ ആരംഭിച്ച ബാൻഡിൽ നിലവിൽ 10 പേരാണ് ഉള്ളത്. (Image Credits: X)

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം