കെ-പോപ്പ് ആരാധകർക്ക് നിരാശ! ഫ്രോമിസ് 9 വേർപിരിയുന്നു; ഏജൻസിയുമായുള്ള കരാർ പുതുക്കില്ല | Kpop Girl Group Fromis 9 Terminates Contract with Pledis Entertainment Malayalam news - Malayalam Tv9

Fromis 9: കെ-പോപ്പ് ആരാധകർക്ക് നിരാശ! ഫ്രോമിസ് 9 വേർപിരിയുന്നു; ഏജൻസിയുമായുള്ള കരാർ പുതുക്കില്ല

Updated On: 

30 Nov 2024 23:05 PM

Kpop Girl Group Fromis 9 Terminates Contract: ബാൻഡ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് മുമ്പ്, ഫ്രോമിസ് 9 ആരാധകർക്കായി ഒരു ഗാനം കൂടി റിലീസ് ചെയ്യും. ഫ്ളവറിനായി (ആരാധകർ) പുറത്തിറക്കുന്ന ഗാനം ഡിസംബർ 23-ന് റിലീസാകും.

1 / 5ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ഫ്രോമിസ് 9 വേർപിരിയുന്നു. ബാൻഡിന്റെ ഏജൻസിയായ പ്ലെഡിസ് എന്റർടൈൻമെന്റ്‌സുമായുള്ള കരാർ അവസാനിപ്പിച്ചതായി കമ്പനി അറിയിച്ചു. 2024 ഡിസംബറോടെ ഇവരുടെ കരാർ കാലാവധി അവസാനിക്കും. ഇതോടെ ബാൻഡ് കമ്പനി വിടും. (Image Credits: Fromis 9 X)

ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ഫ്രോമിസ് 9 വേർപിരിയുന്നു. ബാൻഡിന്റെ ഏജൻസിയായ പ്ലെഡിസ് എന്റർടൈൻമെന്റ്‌സുമായുള്ള കരാർ അവസാനിപ്പിച്ചതായി കമ്പനി അറിയിച്ചു. 2024 ഡിസംബറോടെ ഇവരുടെ കരാർ കാലാവധി അവസാനിക്കും. ഇതോടെ ബാൻഡ് കമ്പനി വിടും. (Image Credits: Fromis 9 X)

2 / 5

"ഫ്രോമിസ് 9-നെ സ്നേഹിച്ച ആരാധകർക്ക് ഞങ്ങളുടെ അഗാധമായ നന്ദി അറിയിച്ചുകൊള്ളുന്നു. ബാൻഡിലെ അംഗങ്ങളുമായുള്ള കാരാർ ഡിസംബർ 31-ന് അവസാനിക്കും. ഒരുപാട് ചർച്ചകൾക്ക് ശേഷം, ഓരോ അംഗത്തിന്റെയും ഭാവിയും ആവശ്യങ്ങളും പരിഗണിച്ചാണ് അവരുമായുള്ള കരാർ അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിയത്. "പ്ലെഡിസ് എന്റർടൈൻമെന്റ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. (Image Credits: Fromis 9 X)

3 / 5

ബാൻഡ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് മുമ്പ്, ഫ്രോമിസ് 9 ആരാധകർക്കായി ഒരു ഗാനം കൂടി റിലീസ് ചെയ്യും. ഫ്രോമിസ് 9-ന്റെ ആരാധകരായ ഫ്ളവറിനുള്ള സമ്മാനമായാണ് അവർ ഫാൻ സോങ് പുറത്തിറക്കുന്നത്. ഗാനം ഡിസംബർ 23-ന് റിലീസ് ആകും. (Image Credits: Fromis 9 X)

4 / 5

2021-ൽ പ്ലെഡിസ് എന്റർടൈൻമെന്റ്‌സിലേക്ക് മാറുന്നതിന് മുമ്പ്, 'ഓഫ് ദി റെക്കോർഡ് എന്റർടൈൻമെന്റ്‌' എന്ന ഏജൻസിക്ക് കീഴിലായിരുന്നു ഫ്രോമിസ് 9 പ്രവർത്തിച്ചിരുന്നത്. അതേസമയം, ഇനി ഫ്രോമിസ് 9 മറ്റേതെങ്കിലും ഏജൻസിയിൽ ചേരുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഗ്രൂപ്പ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചാലും, അംഗങ്ങൾ സോളോ കരിയറിൽ ശ്രദ്ധ ചെലുത്താൻ ആണ് സാധ്യത. (Image Credits: Fromis 9 X)

5 / 5

റോഹ്-ജി സുൻ, സൊങ് ഹാ-യങ്, ലീ സേ-റോം, ലീ ചേ-യങ്, ജങ് ഗ്യു-രി, ലീ നാ-ഗ്യുങ്, പാക് ജി-വോൻ, ലീ സോ-യോൻ, ബെക് ജി ഹോൻ എന്നിങ്ങനെ ഒമ്പത് അംഗങ്ങൾ അടങ്ങുന്നതായിരുന്നു ഫ്രോമിസ് 9 ആദ്യം. എന്നാൽ, 2022-ൽ ജങ് ഗ്യു-രി ഗ്രൂപ്പ് വിട്ടതോടെ കഴിഞ്ഞ രണ്ട് വർഷമായി എട്ട് അംഗങ്ങളോടെയാണ് ബാൻഡ് പ്രവർത്തിച്ചു വരുന്നത്. (Image Credits: Fromis 9 X)

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം