പാടാതെ ലിപ്സിങ്കിങ് ചെയ്ത് കെ-പോപ്പ് താരം ആർതർ; ചോദ്യം ചെയ്ത് എക്സോയിലെ ചെൻ | Kpop Idol EXOs Chen Criticizes 4th Generation Idol Arthur for Lip Syncing on Survival Show Malayalam news - Malayalam Tv9

EXO Chen: പാടാതെ ലിപ്സിങ്കിങ് ചെയ്ത് കെ-പോപ്പ് താരം ആർതർ; ചോദ്യം ചെയ്ത് എക്സോയിലെ ചെൻ

Updated On: 

23 Feb 2025 22:03 PM

Kpop Idol EXOs Chen Criticizes Arthur for Lip Syncing: 'ബി ദ നെക്സ്റ്റ്: 9 ഡ്രീമേഴ്‌സ്' എന്ന സംഗീത പരിപാടിയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ കെ-പോപ്പ് ലോകത്ത് വൈറലാകുന്നത്. പരിപാടിയിൽ ഒരു മത്സരാർത്ഥി ലൈവായി പാട്ട് പാടുന്നതിന് പകരം ലിപ്സിങ്കിങ് ചെയ്യുന്നതും, ഇത് എക്സോയിലെ ചെൻ ചോദ്യം ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

1 / 6കൊറിയൻ സംഗീത ബാൻഡായ എക്സോയിലെ ചെൻ കെ-പോപ്പിലെ എക്കാലത്തെയും മികച്ച ഗായകന്മാരിൽ ഒരാളാണ്. സംഗീത ലോകത്തേക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച താരം ഇപ്പോൾ 'ബി ദ നെക്സ്റ്റ്: 9 ഡ്രീമേഴ്‌സ്' എന്ന സംഗീത പരിപാടിയിലെ വിധികർത്താവ് കൂടിയാണ്. (Image Credits: X)

കൊറിയൻ സംഗീത ബാൻഡായ എക്സോയിലെ ചെൻ കെ-പോപ്പിലെ എക്കാലത്തെയും മികച്ച ഗായകന്മാരിൽ ഒരാളാണ്. സംഗീത ലോകത്തേക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച താരം ഇപ്പോൾ 'ബി ദ നെക്സ്റ്റ്: 9 ഡ്രീമേഴ്‌സ്' എന്ന സംഗീത പരിപാടിയിലെ വിധികർത്താവ് കൂടിയാണ്. (Image Credits: X)

2 / 6

ഒമ്പത് അംഗങ്ങളുള്ള ഒരു പുതിയ ബാൻഡ് രൂപീകരിക്കുന്നതിന് വേണ്ടി ഫിലിപ്പീൻസ് ആസ്ഥാനമാക്കി നടത്തുന്ന ഒരു സർവൈവൽ ഷോ ആണ് 'ബി ദ നെക്സ്റ്റ്: 9 ഡ്രീമേഴ്‌സ്'. ഫൈനൽസിൽ എത്തുന്ന ഒമ്പത് പേരെ പുതിയ ബാൻഡിനായി തിരഞ്ഞെടുക്കുന്നു. ഇതുവരെ രണ്ട് എപ്പിസോഡുകൾ മാത്രമേ സംപ്രേഷണം ചെയ്തിട്ടുള്ളൂവെങ്കിലും ഈ ഷോ ഇതിനകം തന്നെ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. (Image Credits: X)

3 / 6

ഈ പരിപാടിയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ കെ-പോപ്പ് ലോകത്ത് വൈറലാകുന്നത്. പരിപാടിയിൽ ഒരു മത്സരാർത്ഥി ലൈവായി പാട്ട് പാടുന്നതിന് പകരം ലിപ്സിങ്കിങ് ചെയ്യുന്നതും, ഇത് എക്സോയിലെ ചെൻ ചോദ്യം ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്. 'ദി കിങ്‌ഡം' എന്ന ഗ്രൂപ്പിലെ അംഗമായ ആർതർ ആണ് പരിപാടിയിൽ ലിപ്‌സിങ്കിങ് ചെയ്തത്. (Image Credits: X)

4 / 6

ആർതറിനെ ചോദ്യം ചെയ്തതിൽ ചെന്നിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, പലരും അദ്ദേഹത്തെ പ്രശംസിച്ചും രംഗത്തെത്തി. എന്തുകൊണ്ടാണ് നിങ്ങൾ ലിപ്-സിങ്ക് ചെയ്തത്? എന്ന ചെന്നിന്റെ ചോദ്യത്തിന് 'പെർഫോം ചെയ്യുമ്പോൾ നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയും, റാപ്പിൽ എന്റെ കഴിവ് തെളിയിക്കാൻ വേണ്ടിയുമാണ്'എന്നായിരുന്നു താരത്തിന്റെ മറുപടി. (Image Credits: X)

5 / 6

'ഈ പ്രകടനത്തിലൂടെ തന്നെ നിങ്ങൾ കഴിവുള്ളൊരാളാണെന്ന് എനിക്ക് പറയാൻ കഴിയും. എന്നാൽ ഇതിലും നന്നായി നിങ്ങൾക്ക് പ്രകടനം കാഴ്ചവെക്കാമായിരുന്നു. അടുത്തതവണ ഈ കുറവുകളെല്ലാം നികത്തി ഒരു മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കണം' എന്ന് പറഞ്ഞു കൊണ്ടാണ് ചെൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. (Image Credits: X)

6 / 6

ഷോയുടെ ഈ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എപ്പിസോഡ് ചിത്രീകരിക്കുന്ന സമയത്ത് ആർതറിന് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരാധകർ പറയുന്നു. അതേസമയം, ചെന്നിന്റെ വിധിന്യായത്തെ അനുകൂലിച്ചും ഒരുപാടു പേർ രംഗത്തെത്തിയിട്ടുണ്ട്. (Image Credits: X)

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ