Actress Sreelakshmi Wedding: പ്രണയസാഫല്യം; സീരിയല്‍ നടി ശ്രീലക്ഷ്മി വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്
Serial Actress Sreelakshmi Sreekumar Got Married: അടുത്തിടെയാണ് വിവാഹ വിശേഷം ശ്രീലക്ഷ്മി പങ്കുവെച്ചത്. കാത്തിരുന്ന വിവാഹത്തിന് ഏഴ് ദിവസം കൂടി ബാക്കി. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ജനുവരി 15ന് ഞങ്ങള്‍ ഒന്നാവുന്നു എന്നായിരുന്നു വിവാഹക്കാര്യം പങ്കുവെച്ച് ശ്രീലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

സീരിയൽ നടി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. സ്കൂൾ കാലം മുതലുള്ള സുഹൃത്തായ ജോസ് ഷാജി ആണ് വരന്‍. നീണ്ട കാലത്ത പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ചിത്രങ്ങള്‍ ശ്രീലക്ഷ്മി തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. (image credits: instagram)

അടുത്തിടെയാണ് വിവാഹ വിശേഷം ശ്രീലക്ഷ്മി പങ്കുവെച്ചത്. കാത്തിരുന്ന വിവാഹത്തിന് ഏഴ് ദിവസം കൂടി ബാക്കി. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ജനുവരി 15ന് ഞങ്ങള്‍ ഒന്നാവുന്നു എന്നായിരുന്നു വിവാഹക്കാര്യം പങ്കുവെച്ച് ശ്രീലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.(image credits: instagram)

മെയ് 16 നാണ് ശ്രീലക്ഷ്‍മിയുടെ വിവാഹനിശ്ചയം നടന്നത്. തന്റെ വീട്ടിലും വലിയ എതിർപ്പ് ആയിരുന്നുവെന്നും പക്ഷെ ഞങ്ങളുടെ ഇഷ്ടങ്ങൾക്ക് അവർ കൂട്ട് നിന്നുവെന്നും താരം പറഞ്ഞിരുന്നു. വിവാഹശേഷവും അഭിനയം തുടരുമെന്നും ശ്രീലക്ഷമി വ്യക്തമാക്കിയിരുന്നു.(image credits: instagram)

ടിക്ക് ടോക്ക് വീഡിയോകളാണ് അഭിനയമോഹം ശ്രീലക്ഷ്മിയിൽ ജനിപ്പിച്ചത്. നടിയുടെ തുടക്കം ചോക്ലേറ്റിലൂടെയാണ്. കാസ്റ്റിങ് കോളുകൾ വഴിയാണ് ചോക്ലേറ്റിൽ എത്തിയത്.(image credits: instagram)

കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകള്‍ ശീതള്‍ ആയാണ് മലയാളികൾക്ക് ശ്രീലക്ഷ്മി സുപരിചിതയായത്. കുടുംബവിളക്കിന് പുറമേ സാന്ത്വനം, ചോക്ലേറ്റ്, കാര്‍ത്തിക ദീപം, കൂടത്തായി, അനിയത്തിപ്രാവ് തുടങ്ങി ഒട്ടനവധി ഹിറ്റ് സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.(image credits: instagram)