വിപണിയിലേക്ക് കുതിച്ചെത്താൻ അഗ്നിയുമായി ലാവ; മിനി ഡിസ്പ്ലേ ഹിറ്റാകുമെന്ന് പ്രതീക്ഷ | Lava Agni 3 With Mini AMOLED Display Goes On Sale In Amazon With 1000 Rs Bank Offer Malayalam news - Malayalam Tv9

Lava Agni 3 : വിപണിയിലേക്ക് കുതിച്ചെത്താൻ അഗ്നിയുമായി ലാവ; മിനി ഡിസ്പ്ലേ ഹിറ്റാകുമെന്ന് പ്രതീക്ഷ

Published: 

10 Oct 2024 08:29 AM

Lava Agni 3 Goes On Sale : ഇന്ത്യൻ മൊബൈൽ കമ്പനിയായ ലാവ പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡൽ ലാവ അഗ്നി 3 ഇന്ത്യയിൽ വില്പന ആരംഭിച്ചു. മിനി ഡിസ്പ്ലേ അടക്കം തകർപ്പൻ ഫീച്ചറുകളുമായാണ് അഗ്നി 3യുടെ വരവ്.

1 / 5വിപണിയിലേക്ക് കുതിച്ചെത്താൻ പുതിയ മോഡലുമായി ഇന്ത്യൻ കമ്പനിയായ ലാവ. ഒക്ടോബർ നാലിനാണ് ലാവയുടെ ഏറ്റവും പുതിയ മോഡൽ ലാവ അഗ്നി 3 ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. മിനി അമോ എൽഇഡി ഡിസ്പ്ലേ അടക്കം ഒരു പ്രീമിയം ഫോണിൻ്റെ ഫീച്ചറുകളുള്ള ഫോൺ ആണ് ഇത്. (Image Courtesy - Lava Website)

വിപണിയിലേക്ക് കുതിച്ചെത്താൻ പുതിയ മോഡലുമായി ഇന്ത്യൻ കമ്പനിയായ ലാവ. ഒക്ടോബർ നാലിനാണ് ലാവയുടെ ഏറ്റവും പുതിയ മോഡൽ ലാവ അഗ്നി 3 ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. മിനി അമോ എൽഇഡി ഡിസ്പ്ലേ അടക്കം ഒരു പ്രീമിയം ഫോണിൻ്റെ ഫീച്ചറുകളുള്ള ഫോൺ ആണ് ഇത്. (Image Courtesy - Lava Website)

2 / 5

ലാവ അഗ്നി 3 അവതരിപ്പിച്ചിരിക്കുന്ന മിനി അമോ എൽഇഡി ഡിസ്പ്ലേ ഇതിനകം ടെക് ലോകത്ത് ചർച്ചയായിക്കഴിഞ്ഞു. പിൻവശത്ത് ക്യാമറ പാനലിനോട് ചേർന്നാണ് മിനി ഡിസ്പ്ലേ. കർവ്ഡ് അമോ എൽഇഡി ഡിസ്പ്ലേയാണ് മുൻവശത്തെ പ്രധാന ഡിസ്പ്ലേ. പിൻഭാഗത്തെ മിനി ഡിസ്പ്ലേയിലൂടെ റിയർ ക്യാമറ ഉപയോഗിച്ച് സെൽഫിയെടുക്കാനും സാധിക്കും. (Image Courtesy - Lava Website)

3 / 5

മിനി ഡിസ്പ്ലേയോട് ചേർന്നുള്ള ക്യാമറ പാനലിൽ 50 മെഗാപിക്സൽ ക്യാമറയാണ് പ്രധാനമായി ഉള്ളത്. 8 മെഗാപിക്സൽ അൾട്രാവൈഡ്, 8 മെഗാപിക്സൽ ടെലിഫോട്ടോ എന്നിവയാണ് മറ്റ് ക്യാമറകൾ. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം, 5000 എംഎഎച്ച് ബാറ്ററി, 66 വാട്ട് ഫാസ്റ്റ് ചാർജിങ് തുടങ്ങി മറ്റ് വിവിധ ഫീച്ചറുകളും സവിശേഷതകളും ഫോണിനുണ്ട്. (Image Courtesy - Lava Website)

4 / 5

ഇത്രയധികം ഫീച്ചറുകളുള്ള ഫോണിൻ്റെ പ്രൈസിങ് വളരെ ആകർഷണീയമാണ്. 8 ജിബി + 128 ജിബി വേരിയൻ്റിന് 20999 രൂപയാണ് വില. ഈ മോഡലിൽ ചാർജറുണ്ടാവില്ല. ചാർജർ ഉൾപ്പെടുന്ന 128 ജിബി, 256 ജിബി വേരിയൻ്റുകൾക്ക് യഥാക്രമം 22,999, 24,999 എന്നിങ്ങനെയാണ് വില. (Image Courtesy - Lava Website)

5 / 5

ആമസോൺ ആണ് ലാവ അഗ്നി 3യുടെ ഒഫീഷ്യൽ സെല്ലിങ് പാർട്ണർ. 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് അടക്കം ഫോണിന് ആമസോണിൽ ലഭിക്കും. ഹെതർ ഗ്ലാസ്, പ്രിസ്റ്റീൻ ഗ്ലാസ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ പുറത്തിറങ്ങുന്നത്. (Image Courtesy - Lava Website)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും