Lemon Side effects: ചെറുനാരങ്ങ സൂപ്പർ ഫ്രൂട്ടാണ്… പക്ഷെ ഇക്കൂട്ടർ അകറ്റി നിർത്തിയില്ലെങ്കിൽ പണിപാളും
how affect lemon in these peoples: ചില വ്യക്തികളിൽ നാരങ്ങയിലടങ്ങിയ ടൈറാമിൻ എന്ന സംയുക്തം മൈഗ്രെയ്ൻ അല്ലെങ്കിൽ തലവേദന ഉണ്ടാക്കാം. കൂടാതെ, അപൂർവമായി ചിലർക്ക് തൊലിപ്പുറത്ത് ചൊറിച്ചിലോ ശ്വസന പ്രശ്നങ്ങളോ ആയി അലർജി അനുഭവപ്പെട്ടേക്കാം.

വിറ്റാമിനുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നാരങ്ങ, ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഫ്രൂട്ട് ആണെന്ന് യുഎസിലെ വില്യം പാറ്റേഴ്‌സൺ സർവകലാശാല ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ ഉന്മേഷത്തോടെ നിലനിർത്താനും സഹായിക്കുന്നു.

ഗ്യാസ്‌ട്രൈറ്റിസ്, അൾസർ, ആസിഡ് റിഫ്‌ളക്‌സ് എന്നിവയുള്ളവർ നാരങ്ങാവെള്ളം പരിമിതപ്പെടുത്തണം. ഇതിലെ സിട്രിക് ആസിഡ് നെഞ്ചെരിച്ചിൽ, വയറുവേദന, ഓക്കാനം എന്നിവ വർദ്ധിപ്പിക്കാൻ കാരണമാകും.

നാരങ്ങയിലെ ആസിഡ് പല്ലുകളുടെ സംരക്ഷണ കവചമായ ഇനാമലിനെ നശിപ്പിക്കാൻ സാധ്യതയുണ്ട്. പല്ലുകളുടെ പുളിപ്പും കേടുപാടുകളും ഒഴിവാക്കാൻ സ്ട്രോ ഉപയോഗിച്ച് നാരങ്ങാവെള്ളം കുടിക്കുന്നത് പല്ലുകളുമായുള്ള സമ്പർക്കം കുറയ്ക്കാൻ സഹായിക്കും.

ചില വ്യക്തികളിൽ നാരങ്ങയിലടങ്ങിയ ടൈറാമിൻ എന്ന സംയുക്തം മൈഗ്രെയ്ൻ അല്ലെങ്കിൽ തലവേദന ഉണ്ടാക്കാം. കൂടാതെ, അപൂർവമായി ചിലർക്ക് തൊലിപ്പുറത്ത് ചൊറിച്ചിലോ ശ്വസന പ്രശ്നങ്ങളോ ആയി അലർജി അനുഭവപ്പെട്ടേക്കാം.

വെറും വയറ്റിൽ അമിതമായി നാരങ്ങാവെള്ളം കുടിക്കുന്നത് അസിഡിറ്റി ഉണ്ടാക്കാം. അതിനാൽ അരമുറി നാരങ്ങ നല്ലപോലെ വെള്ളം ചേർത്ത് നേർപ്പിച്ച് ഭക്ഷണത്തോടൊപ്പമോ ശേഷമോ കുടിക്കുന്നതാണ് ഉചിതം. ഒരു ദിവസം ഒന്നോ രണ്ടോ ഗ്ലാസിൽ കൂടുതൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.