Dileep-Manju Warrier: കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് അറിഞ്ഞ് മഞ്ജു കരഞ്ഞു, അമേരിക്കയില്‍ വെച്ചല്ല പ്രശ്‌നങ്ങള്‍ തുടങ്ങിയത്: ലിബേര്‍ട്ടി ബഷീര്‍
Liberty Basheer About Manu Warrier and Dileep: നടന്‍ ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹവും ബന്ധം വേര്‍പ്പെടുത്തലുമെല്ലാം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവങ്ങളാണ്. മഞ്ജുവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ കാവ്യ മാധവനെ വിവാഹം ചെയ്തതാണ് ദിലീപിനെ കൂടുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിട്ടത്. എന്നാല്‍ പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും എന്തുകൊണ്ട് വിവാഹബന്ധം വേര്‍പ്പെടുത്തി എന്നതിനെ കുറിച്ച് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല.

വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെയുണ്ടായ വിവാദങ്ങളോട് മഞ്ജു വാര്യര്‍ പ്രതികരിക്കാതിരുന്നത് തറവാടിത്തം കൊണ്ടാണെന്നാണ് സിനിമ നിര്‍മാതാവായ ലിബേര്‍ട്ടി ബഷീര്‍ പറയുന്നത്. ദിലീപിന്റെ വീട്ടില്‍ മഞ്ജു കൊടിയ പീഡനമാണ് സഹിച്ചതെന്നും കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ലിബേര്‍ട്ടി ബഷീര്‍ പറയുന്നുണ്ട്. (Image Credits: Instagram)

ദിലീപിന്റെയും മഞ്ജുവിന്റെയും പ്രണയ വിവാഹമായിരുന്നെങ്കിലും മഞ്ജുവിന് ആ വീട്ടില്‍ ഒരു സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ല. ശ്വാസം മുട്ടിയത് പോലെയായിരുന്നു ദിലീപിന്റെ വീട്ടില്‍ മഞ്ജു കഴിഞ്ഞിരുന്നത്. ദിലീപിന്റെ വീട്ടില്‍ ഞാന്‍ ഇടയ്ക്ക് പോകാറുണ്ട്. ഫോണില്‍ പോലും മഞ്ജുവിനെ കിട്ടാറില്ല. ഫോണ്‍ വരുമ്പോള്‍ ആരാണ് വിളിക്കുന്നതെന്ന് അമ്മയോ സഹോദരിമാരോ നോക്കിയതിന് ശേഷമാണ് മഞ്ജുവിന് കൊടുക്കുന്നത്. (Image Credits: Instagram)

ജയിലില്‍ കഴിഞ്ഞതുപോലെയാണ് മഞ്ജു അവിടെ കഴിഞ്ഞിരുന്നത് എന്ന കാര്യത്തില്‍ എനിക്ക് ബോധ്യമുണ്ട്. മഞ്ജുവിന്റെ തറവാടിത്തം കൊണ്ടാണ് ഇപ്പോഴും നിശബ്ദയായിരിക്കുന്നത്. മീശമാധവന്റെ 125ാം ദിവസം കൊച്ചിയില്‍ വിപുലമായി ആഘോഷിച്ചിരുന്നു. അന്ന് എല്ലാ പരിപാടികളും കഴിഞ്ഞ് മഞ്ജു പോയെന്ന ധാരണയിലായിരുന്നു ഞാന്‍. (Image Credits: Instagram)

ബാത്ത്‌റൂമിലേക്ക് പോകുന്നതിനിടയിലാണ് മീനാക്ഷിയേയും പിടിച്ചുകൊണ്ട് കരഞ്ഞുനില്‍ക്കുന്ന മഞ്ജുവിനെ കണ്ടത്. പോയില്ലേ എന്ന് ചോദിച്ചപ്പോള്‍, ദിലീപേട്ടനെ കണ്ടില്ലെന്നായിരുന്നു ഉത്തരം. ദിലീപ് ബാത്ത്‌റൂമില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്നു അപ്പോള്‍. മഞ്ജുവിനെയും കുഞ്ഞിനെയും പറഞ്ഞയച്ചുകൂടെയെന്ന് ചോദിച്ച് ഞാന്‍ ദിലീപിനോട് ദേഷ്യപ്പെട്ടു. (Image Credits: Instagram)

ജനങ്ങള്‍ പറയുന്നത് പോലെയല്ല സംഭവം. ദിലീപും കാവ്യയും തമ്മില്‍ ബന്ധമുണ്ടെന്ന് മഞ്ജു നേരത്തേ മനസിലാക്കിയിരുന്നു. എന്നാല്‍ അന്നൊന്നും അതത്ര രൂക്ഷമായിരുന്നില്ല. അമേരിക്കയില്‍ വെച്ചല്ല എല്ലാ പ്രശ്‌നങ്ങളും ആരംഭിക്കുന്നത്. മഞ്ജുവിന് കാര്യങ്ങളെല്ലാം അറിയാമെന്ന് ദിലീപ് അറിഞ്ഞിരുന്നില്ല. (Image Credits: Instagram)

നിഷാലും കാവ്യയും തമ്മിലുള്ള വിവാഹ സമയത്ത് മഞ്ജുവിനെ കണ്ടപ്പോള്‍ നീ രക്ഷപ്പെട്ടല്ലോ ഇനി നിനക്ക് മനസമാധാനത്തോടെ ജീവിക്കാമല്ലോയെന്നും ഞാന്‍ മഞ്ജുവിനോട് പറഞ്ഞു. എന്നാല്‍ വിവാഹം കഴിഞ്ഞയുടന്‍ തന്നെ കാവ്യയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായെന്നും ബഷീര്‍ പറഞ്ഞു. (Image Credits: Instagram)