Madhav Suresh: സന്ദീപുമായി എന്നെ താരതമ്യം ചെയ്യാതിരിക്കുക, പ്രശംസിക്കുകയോ വിമര്‍ശിക്കുകയോ ആകാം: മാധവ് സുരേഷ്
Madhav Suresh About Sandeep Pradeep: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് മലയാള സിനിമാ മേഖലയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ മറ്റ് താരപുത്രന്മാരെ പോലെ ഹേറ്റേഴ്‌സില്ലാത്ത യാത്രയല്ല മാധവിന്റേത്. ഇതിനോടകം തന്നെ ധാരാളം ഹേറ്റേഴ്‌സിനെ ഉണ്ടാക്കിയെടുക്കാനും താരത്തിനായി.

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ജെഎസ്‌കെയുടെ ഓഡിയോ ലോഞ്ചിനിടെ മാധവ് സുരേഷ് അച്ഛന്റെ അടുത്ത് നിലത്തിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അക്കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് മാധവിപ്പോള്‍. (Image Credits: Instagram)

തനിക്ക് ഒന്നും തന്നെ പിറകില്‍ നിന്ന് കാണാനില്ലായിരുന്നു. അച്ഛനോട് മാറാന്‍ പറയാനും താത്പര്യമില്ല തനിക്ക്. അതിനാലാണ് അച്ഛന്റെ അടുത്ത് പോയിരുന്നത്. അതിനെ മീഡിയ പബ്ലിസിറ്റിയായോ, ഷോ ഓഫായോ എടുക്കുന്നവര്‍ അങ്ങനെ എടുത്തോട്ടെ എന്നാണ് മാധവ് പറയുന്നത്.

പടക്കളം എന്ന സിനിമയില്‍ സന്ദീപ് പ്രദീപിന്റെ പെര്‍ഫോമന്‍സ് തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ആ ക്യാരക്ടര്‍ മാധവ് സുരേഷ് ചെയ്താല്‍ നന്നായിരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ടു. അത് സന്ദീപ് ചെയ്ത വര്‍ക്കിനോടുള്ള അനാദരവാണ്.

പ്രശംസിക്കുകയോ വിമര്‍ശിക്കുകയോ ആകാം. എന്നാല്‍ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം. താനതിനെ കുറിച്ച് പോസ്റ്റിട്ടിരുന്നു. അതിനടിയില്‍ വന്ന കമന്റുകള്‍ താന്‍ പിആറിന് ചെയ്യുന്നതാണെന്നാണ്.

തനിക്ക് വരുന്ന ഹേറ്റിന്റെ പ്രധാന കാരണം അച്ഛന്‍ ബിജെപി നേതാവ് ആയതാണെന്നും മാധവ് പറയുന്നുണ്ട്. അത് പലര്‍ക്കും സഹിക്കുന്നില്ലെന്നും താരപുത്രന്‍ കൂട്ടിച്ചേര്‍ത്തു.