Malayalam Actors Net worth: മമ്മൂട്ടിക്കാണോ മോഹന്‍ലാലിനോണോ കൂടുതല്‍ സ്വത്ത്? വിവരങ്ങള്‍ ഇങ്ങനെ
Net Worth of Mammootty and Mohanlal: ശതകോടികള്‍ കൊണ്ട് അമ്മാനമാടുന്നവരാണ് ഇരുവരും എന്ന കാര്യത്തില്‍ സംശയമില്ല. രണ്ടുപേര്‍ക്കും നിരവധി മേഖലകളില്‍ നിക്ഷേപമുണ്ടെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇവരില്‍ ആര്‍ക്ക് ഏറ്റവും കൂടുതല്‍ സ്വത്തുള്ളത്?

മലയാള നടന്മാരില്‍ ആര്‍ക്കാണ് കൂടുതല്‍ സ്വത്തുണ്ടാവുക എന്ന് ചിന്തിക്കാറുണ്ടോ? ഇങ്ങനെ ചിന്തിക്കുന്നത് പ്രത്യേകിച്ചും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാര്യത്തിലായിരിക്കും. അവര്‍ക്ക് എത്ര സ്വത്തുണ്ട് എന്ന് അറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ടാകും.

ശതകോടികള്‍ കൊണ്ട് അമ്മാനമാടുന്നവരാണ് ഇരുവരും എന്ന കാര്യത്തില്‍ സംശയമില്ല. രണ്ടുപേര്‍ക്കും നിരവധി മേഖലകളില്‍ നിക്ഷേപമുണ്ടെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇവരില്‍ ആര്‍ക്ക് ഏറ്റവും കൂടുതല്‍ സ്വത്തുള്ളത്?

മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന് ചോദിച്ചാല്‍ പലരുടെയും ഉത്തരം മോഹന്‍ലാല്‍ എന്നായിരിക്കും. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയിലും സിനിമാ പ്രേമികളുടെ മനസിലും ഒരുപോലെ ചേക്കേറിയ മോഹന്‍ലാലിന് എന്തായാലും ഉയര്‍ന്ന പ്രതിഫലം തന്നെയായിരിക്കുമല്ലോ ഉണ്ടാവുക. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം നേടുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മോഹന്‍ലാല്‍.

2019ല്‍ ഫോര്‍ബ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷം സിനിമകളില്‍ നിന്നായി 64.5 കോടി രൂപ വരെയാണ് മോഹന്‍ലാല്‍ കൈപ്പറ്റിയത്. സിനിമ മാത്രമല്ല മോഹന്‍ലാലിന്റെ വരുമാനം. ഒട്ടനവധി ബിസിനസുകളും അദ്ദേഹത്തിനുണ്ട്. ഇതുകൂടാതെ, ടിവി ഷോകള്‍, പരസ്യങ്ങള്‍ എന്നിവയിലൂടെയും അദ്ദേഹം പണം സമ്പാദിക്കുന്നുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ അമരത്തും മോഹന്‍ലാല്‍ തന്നെ. മോഹന്‍ലാലിന്റെ മാക്സ്ലാബ് സിനിമാസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്‌സുമായി ചേര്‍ന്നാണ് ആശിര്‍വാദ് സിനിമാസ് പ്രവര്‍ത്തിക്കുന്നത്. വിസ്മയാസ് മാക്‌സ് എന്ന പേരില്‍ സിനിമാ പ്രീ, പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോയും അദ്ദേഹത്തിനുണ്ട്.

കേരളത്തിലുള്ള പല തിയേറ്ററുകളുടെയും പ്രവര്‍ത്തനം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ 18 കോടി രൂപയാണ് അദ്ദേഹം കൈപ്പറ്റുന്നത്. ഇക്കാര്യ വ്യക്തമാക്കിയിരിക്കുന്നത് ടൈം ഓഫ് ഇന്ത്യയാണ്.

ഇതുമാത്രമല്ല, ആഡംബരം കാറുകളും നാട്ടിലും വിദേശത്തുമായി നിരവധി വീടുകള്‍. ഒടിടി പ്ലാറ്റ്‌ഫോമുകള്‍, ഓട്ടോമൊബൈലുകള്‍, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഭക്ഷ്യോത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലും മോഹന്‍ലാലിന്റെ സഹകരണമുണ്ട്. അദ്ദേഹത്തിന്റെ ആകെ സമ്പത്ത് 50 മില്യണ്‍ ഡോളര്‍ അഥവാ 417.60 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മമ്മൂട്ടി ഒരു സിനിമക്കായി 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് ഇ ടി നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല പ്രമുഖ ബ്രാന്‍ഡുകള്‍ പരസ്യത്തിന് 4 കോടി വരെയാണ് കമ്പനികള്‍ മമ്മൂട്ടിക്ക് ഓഫര്‍ ചെയ്യുന്നത്.

കാറുകളുടെ ഒരു വലിയ ശേഖരം തന്നെ മമ്മൂട്ടിക്കുണ്ട്. റോള്‍സ് റോയ്‌സ് ഫാന്റം, റേഞ്ച് റോവര്‍ വോഗ്, മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് തുടങ്ങിയ കാറുകള്‍ മമ്മൂട്ടിക്കുണ്ട്. മാത്രമല്ല കേരളത്തിലും ദുബായിലുമായി നിരവധി വീടുകളും അദ്ദേഹത്തിനുണ്ട്.

മമ്മൂട്ടി കമ്പനി എന്ന പേരില്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം സിനിമ നിര്‍മാണം കമ്പനി ആരംഭിച്ചത്. കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പേരില്‍ അദ്ദേഹം ആതുരസേവന രംഗത്തും സജീവമാണ്. 340 കോടിയാണ് മമ്മൂട്ടിയുടെ ആസ്തി എന്നാണ് കണക്കുകള്‍ പറയുന്നത്.